അബൂദബി: മാർച്ച് ഒമ്പതിന് ഇത്തിഹാദ് എയർവേസിൽ (ഇ.വൈ 045) അബൂദബിയിൽനിന്ന് ഡബ്ലിനിൽ എത്തിയ യാത്രക്കാരന് അഞ്ചാംപനി സ്ഥിരീകരിച്ചതിനെതുടർന്ന് സഹ യാത്രക്കാർക്ക് അടിയന്തര ആരോഗ്യ മുന്നറിയിപ്പ് നൽകി.
ഈ വിമാനത്തിൽ യാത്ര ചെയ്തവരോട് അയർലൻഡിന്റെ ആരോഗ്യവകുപ്പുമായി ബന്ധപ്പെടാൻ നിർദേശം നൽകിയിട്ടുണ്ട്. സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ഐറിഷ് അധികൃതരുമായി ബന്ധപ്പെട്ടുവരുകയാണെന്ന് ഇത്തിഹാദ് അധികൃതർ അറിയിച്ചു. യാത്രക്കാരിൽ ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ, 12 മാസത്തിൽ താഴെ പ്രായമുള്ള കുട്ടികൾ എന്നിവർ നിർബന്ധമായും പരിശോധനക്ക് എത്തണം.
വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ഈ മാസം 30 വരെ നിരീക്ഷണം തുടരണം. മൂക്കൊലിപ്പ്, തുമ്മൽ, ചുമ, വ്രണം, പനി, കണ്ണ് ചുവക്കുക, കഴുത്തിലും തലയിലും ചുണങ്ങ് എന്നീ രോഗലക്ഷണങ്ങൾ ഉള്ളവർ പ്രത്യേക മുറിയിൽ കഴിയണമെന്നും ഏറ്റവും അടുത്തുള്ള ആരോഗ്യകേന്ദ്രവുമായി ഫോണിൽ ബന്ധപ്പെടണമെന്നും അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.