ഐ.​പി.​എ ഭാ​ര​വാ​ഹി​ക​ൾ പി.​എം. ഗ​ഫൂ​റി​ന് മെ​മ​ന്‍റോ സ​മ്മാ​നി​ക്കു​ന്നു

ഐ.​പി.​എ ഇ​ഫ്താ​ർ സം​ഗ​മം

ദു​ബൈ: ദൈ​വ​സാ​ന്നി​ധ്യ​ത്തി​ന്‍റെ മാ​ധു​ര്യം തി​രി​ച്ച​റി​യു​ന്ന പു​ണ്യ​കാ​ല​മാ​ണ് റ​മ​ദാ​നെ​ന്നും, ജീ​വി​ത​ത്തി​ൽ സ​ത്യ​ത്തെ മു​റു​കെ​പ്പി​ടി​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ യ​ഥാ​ർ​ഥ വി​ജ​യം കൈ​വ​രി​ക്കാ​നാ​വൂ എ​ന്നും പ്ര​മു​ഖ മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​റും എ​ഴു​ത്തു​കാ​ര​നു​മാ​യ പി.​എം.​എ ഗ​ഫൂ​ർ. ദു​ബൈ​യി​ലെ മ​ല​യാ​ളി ബി​സി​ന​സ് കൂ​ട്ടാ​യ്മ​യാ​യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പ്ര​മോ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ഐ.​പി.​എ) ബി​സി​ന​സ് ബേ​യി​ലെ എം​ബ​സി സ്യൂ​ട്ട്സ് ബൈ ​ഹി​ൽ​ട്ട​ണി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നൂ​റു​ക​ണ​ക്കി​ന് ഐ.​പി.​എ സം​രം​ഭ​ക​രും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ ഐ.​പി.​എ​യു​ടെ പു​തി​യ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ പ​രി​ച​യ​പ്പെ​ടു​ത്തി.

ഐ.​പി.​എ ജ​ന​റ​ൽ ക​ൺ​വീ​ന​ർ യൂ​ന​സ് ത​ണ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ റി​യാ​സ് കി​ൽ​ട്ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ ഫൈ​സ​ൽ (മ​ല​ബാ​ർ ഗോ​ൾ​ഡ്) ആ​ശം​സ​ക​ൾ നേ​ർ​ന്നു.വൈ​സ് ചെ​യ​ർ​മാ​ൻ അ​യ്യൂ​ബ് ക​ല്ല​ട, ട്ര​ഷ​റ​ർ ഷാ​ജി ന​രി​ക്കോ​ലി, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഫൈ​സ​ൽ എ​ന്നി​വ​ർ പി.​എം.​എ. ഗ​ഫൂ​റി​നെ സ്വീ​ക​രി​ച്ചു.

ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ മെ​മ​ന്‍റോ ന​ൽ​കി. ഐ.​പി.​എ ഫൗ​ണ്ടേ​ഴ്സ് അ​ഡ്വൈ​സ​റി അം​ഗ​ങ്ങ​ളാ​യ ഷാ​ഫി അ​ൽ മു​ർ​ഷി​ദി, ഷം​സു​ദ്ദീ​ൻ നെ​ല്ല​റ, ത്വ​ൽ​ഹ​ത്ത് ഫോ​റം, അ​ഡ്വ. അ​ജ്മ​ൽ, ബ​ഷീ​ർ പാ​ൻ ഗ​ൾ​ഫ്, ഷം​സു​ദ്ദീ​ൻ ഫൈ​ൻ ടൂ​ൾ​സ്, ബോ​ർ​ഡം​ഗ​ങ്ങ​ളാ​യ ക​ബീ​ർ ടെ​ലി​കോ​ൺ, നാ​ഗ​രാ​ജ റാ​വു, നൗ​ഷി​ർ, ബി​ബി ജോ​ൺ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ അ​ഹ്‌​സ​ൻ അ​ബ്ദു​ല്ല, മു​സ്ത​ഫ കൂ​രി​മ​ണ്ണി​ൽ തു​ട​ങ്ങി​യ​വ​ർ അ​ട​ക്ക​മു​ള്ള​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ബൈ​ജു ടോ​ക്കി​യോ അ​വ​താ​ര​ക​നാ​യി. ഹാ​രി​സ് കാ​ട്ട​ക​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - IPA Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.