‘മഴവില്‍ നാട്’ മംഗളം നേര്‍ന്നു; ​െഎക്യസന്ദേശമോതി സമൂഹ വിവാഹം 

റാസല്‍ഖൈമ: ഭരണാധിപരും ഭരണീയനുമെന്ന വ്യത്യാസമില്ലാതെ ഒഴുകിയത്തെിയ പുരുഷാരത്തെ സാക്ഷി നിര്‍ത്തി 348 യുവതീ- യുവാക്കള്‍ വിവാഹിതരായി. 
റാക് കിരീടവകാശിയായ ശൈഖ് മുഹമ്മദ് ബിന്‍ സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി ഉള്‍പ്പെടെയുള്ളവരുടെ നിക്കാഹ് പ്രാര്‍ഥനാ നിര്‍ഭരമായ അന്തരീക്ഷത്തില്‍ റാസല്‍ഖൈമ അദനിലെ അല്‍ ബൈത്ത് മിത്ത്വഹ്ദ് ഓഡിറ്റോറിയത്തിലാണ്​ നടന്നത്​. അബൂദബി, ദുബൈ, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ എമിറേറ്റുകളിലെ വിവിധ കുടുംബങ്ങളില്‍ നിന്നുള്ളവരുടെ വിവാഹത്തിനാണ് ചൊവ്വാഴ്ച്ച റാസല്‍ഖൈമ സാക്ഷ്യം വഹിച്ചത്. 

യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ്​ ആൽ മക്തൂം, അബൂദബി കിരീടവകാശിയും യു.എ.ഇ ഉപ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ , യു.എ.ഇ സുപ്രീംകൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധിപനുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി, യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ഖുവൈന്‍ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ റാഷിദ് അല്‍ മുഅല്ല, അജ്മാന്‍ കിരീടവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി, ഫുജൈറ കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി, അബുദാബി റൂളേഴ്സ് കോര്‍ട്ട് പ്രതിനിധി ശൈഖ് താഹ്നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്‍, അല്‍ ഐന്‍ റീജ്യന്‍ പ്രതിനിധി ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബൂദബി എക്സി. കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ സായദ് അല്‍ നഹ്യാന്‍ തുടങ്ങിയവരും റാസല്‍ഖൈമയിലെയും വിവിധ എമിറേറ്റുകളിലെയും ഉന്നത ഉദ്യോഗസ്ഥരും ഭരണ വകുപ്പ് മേധാവികളും ചടങ്ങില്‍ പങ്കെടുത്തു.
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമിയുടെ നേതൃത്വത്തില്‍ അതിഥികള്‍ക്ക് ഹൃദ്യമായ സ്വീകരണം നല്‍കി. യു.എ.ഇയുടെ ഐക്യവും സ്നേഹ സൗഹൃദങ്ങളും വിളംബരം ചെയ്യുന്ന രീതിയിലായിരുന്നു വിവാഹ ചടങ്ങുകള്‍ ക്രമീകരിച്ചിരുന്നത്. 

രാജ്യത്തി​​​െൻറ പൈതൃകം വിളിച്ചോതുന്ന കലാ പ്രകടനങ്ങളോടെയാണ് അതിഥികളെയും പ്രതിശ്രുത വരന്മാരെയും വിവാഹ വേദിയിലേക്ക് ആനയിച്ചത്. നവ വധൂ-വരന്മാര്‍ക്ക് സന്തോഷകരമായ കുടുംബ ജീവിതം ആശംസിച്ച ഭരണാധികാരികള്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്കും നന്മകള്‍ നേര്‍ന്നാണ് പിരിഞ്ഞത്.ഇതര എമിറേറ്റുകളിലെ ഭരണാധികാരികളെ യാത്രയാക്കിയ റാക് ഭരണാധിപന്‍ ശൈഖ് സഊദും കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദും അതിഥികളുമായുള്ള സൗഹൃദ കൂടിക്കാഴ്ച്ചക്ക് ഏറെ സമയം ചെലവഴിച്ചു. സുഹൃത്തുക്കള്‍ക്കും പരമ്പരാഗത കലാകാരന്മാര്‍ക്കുമൊപ്പം നൃത്ത ചുവട് വെച്ച ശേഷമാണ് കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് ഉൾപ്പെടെയുള്ളവർ വിവാഹ വേദി വിട്ടത്. 

Tags:    
News Summary - mazhavil nadu-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.