അബൂദബി: ജനസംഖ്യ വർധന, ജലസ്രോതസ്സുകളുടെ കുറവ്, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ ഭീഷണികൾ അടുത്ത ദശാബ്ദത്തിൽ ലോകത്തിലെ പകുതിയോളം ജനങ്ങൾക്ക് ജലദൗർലഭ്യ പ്രശ്നമുയർത്തുമെന്നന പ്രമുഖ അന്താരാഷ്ട്ര സംഘടനകളുടെ മുന്നറിയിപ്പുകൾക്ക് മുന്നിൽ പ്രത്യാശയായി യു.എ.ഇയുടെ മഴശാക്തീകരണ ഗവേഷണ പദ്ധതികൾ. വിവിധ രാജ്യങ്ങളിലും മേഖലകളിലുമായി 160 കോടി ജനങ്ങൾ കടുത്ത ജലദൗർലഭ്യം അനുഭവിക്കുന്നതായി ലോകബാങ്ക് റിപ്പോർട്ട് ചെയ്യുന്നു. 2025ഒാടെ ഇവരുടെ എണ്ണം 280 കോടിയായി ഉയരുമെന്നാണ് മുന്നറിയിപ്പ്. ഇൗ സാഹചര്യത്തിലാണ് മഴശാക്തീകരണ ശാസ്ത്ര^സാേങ്കതിക വിദ്യയുടെ വികസനത്തിലൂടെ ജലസുരക്ഷ വെല്ലുവിളിയെ നേരിടാനുള്ള യു.എ.ഇയുടെ നവീനമായ സമീപനം ശ്രദ്ധേയമാകുന്നത്.
ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിൽ ആരംഭിച്ച മഴശാക്തീകരണ ശാസ്ത്ര ഗവേഷണ പദ്ധതികൾക്ക് 50 ലക്ഷം യു.എസ് ഡോളറാണ് ഗ്രാൻഡ് പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവസ്ഥ പ്രതിഭാസത്തെ കുറിച്ച് കൂടുതൽ പഠനം നടത്താനും ക്ലൗഡ് സീഡിങ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുമാണ് തുക അനുവദിച്ചത്. ഗവേഷണ പദ്ധതി ആരംഭിച്ചത് മുതൽ ദേശീയ കാലാവസ്ഥ കേന്ദ്രം (എൻ.സി.എം) പ്രാദേശിക മേഘഘടനയുടെ താരമതമ്യം, വിശകലനം, ക്ലൗഡ് സീഡിങ്ങിനുള്ള പദാർഥങ്ങളുടെ തെരഞ്ഞെടുപ്പും വിന്യാസവും, അനുയോജ്യമായ മേഘത്തെ തിരിച്ചറിയലും പിന്തുടരലും തുടങ്ങിയ പ്രക്രിയകളിൽ വൻ പുരോഗതിയാണ് കൈവരിച്ചത്. ഇൗ മാസം നടക്കുന്ന അബൂദബി സുസ്ഥിരത വാരത്തിലെ പുരസ്കാര വിതരണ ചടങ്ങിൽ അവാർഡിന് അർഹമായ മൂന്ന് ഗവേഷണ പദ്ധതികൾ കൂടി പ്രഖ്യാപിക്കുന്നതോടെ മഴശാക്തീകരണ പരിപാടിയിൽ രാജ്യത്തിന് കൂടുതൽ മുന്നോട്ട് കുതിക്കാനാകും.
കഴിഞ്ഞ വർഷം 68 രാഷ്ട്രങ്ങളിലെ 316 സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 710 ശാസ്ത്രജ്ഞർ സമർപ്പിച്ച 201 ഗവേഷണ പദ്ധതകളിൽനിന്നാണ് പുരസ്കാരത്തിന് അർഹമായ മൂന്നെണ്ണം തെരഞ്ഞെടുത്തത്. യു.എ.ഇയിലെ മഴവാഹക മേഘങ്ങളിൽ ഏറ്റവും സാധാരണമായ കൂനമേഘങ്ങളെ ഉയർത്തുന്നതിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് എൻ.സി.എമ്മിലെ ഗവേഷണ-വികസന-പരിശീലന ഡയറക്ടർ ഉമർ ആൽ യസീദി പറഞ്ഞു. പ്രകൃതിപരമായി ഒാരോ മേഘത്തിനും വ്യത്യസ്ത ഗുണവിശേഷങ്ങളാണുള്ളത്.
തെളിഞ്ഞ അന്തരീക്ഷത്തിൽ 30^35 ശതമാനവും കലങ്ങിയ അന്തരീക്ഷത്തിൽ 10-15 ശതമാനവും മഴ വർധിപ്പിക്കാൻ ക്ലൗഡ് സീഡിങ്ങിലൂടെ സാധിക്കുമെന്ന് എൻ.സി.എമ്മിെൻറ മുൻകാല പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി കണക്കാക്കിയിട്ടുണ്ട്. ഗവേഷണ പദ്ധതികളെ പിന്തുണക്കാനും കാലാവസ്ഥ പ്രതിഭാസങ്ങൾ നിരീക്ഷിക്കാനും 75 സ്വയംനിയന്ത്രിത കാലാവസ്ഥ കേന്ദ്രങ്ങളുടെയും ആറ് കാലാവസ്ഥ ഡോപ്ലർ റഡാർ സ്റ്റേഷനുകളുടെയും ഒരു കൃത്രിമോപഗ്രഹ നിയന്ത്രിത മേഘനിരീക്ഷണ കേന്ദ്രത്തിെൻറയും ശൃംഖല എൻ.സി.എം സ്ഥാപിച്ചിട്ടുണ്ടെന്നും ഉമർ ആൽ യസീദി കൂട്ടിച്ചേർത്തു. ലോക കാലാവസ്ഥ സംഘടന, ജി.സി.സി അന്തരീക്ഷവിജ്ഞാനീയ-കാലാവസ്ഥ സ്റ്റാൻഡിങ് കമ്മിറ്റി പോലുള്ള പ്രമുഖ അന്താരാഷ്ട്ര^മേഖല സംഘടനകളുമായി എൻ.സി.എം സഹകരിച്ച പ്രവർത്തിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.