ദുബൈ: ദുബൈയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരികള്‍ക്ക് 90 ദിവസത്തെ പ്രസവാവധി അനുവദിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉത്തരവായി. പ്രസവ തീയതിക്ക് 30 ദിവസം മുമ്പ് തന്നെ പ്രസവാവധിയിൽ പ്രവേശിക്കാം. എന്നാൽ, പിന്നീടുള്ള 60 ദിവസം ഇതിെൻറ തുടർച്ചയായി എടുത്തിരിക്കണം.
പ്രസാവവധിയോട് ചേര്‍ത്ത് വാര്‍ഷിക അവധി, വേതനമില്ലാത്ത അവധി എന്നിവ ചേര്‍ത്ത് എടുക്കാനും അനുമതിയുണ്ട്. എന്നാല്‍, പരമാവധി 120 ദിവസമാണ് ലഭിക്കുക. പ്രസാവനുബന്ധ അവധിക്കാലത്ത് അടിസ്ഥാന ശമ്പളം മാത്രമേ ലഭിക്കൂ. 2016 മാര്‍ച്ച് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഉത്തരവ്.
ഗർഭം 24 ആഴ്ച പൂർത്തിയാകുന്നതിന് മുമ്പ് ഭ്രൂണം അലസുന്ന സാഹചര്യമുണ്ടായാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം മെഡിക്കൽ ലീവ് ലഭിക്കും.
24 ആഴ്ചകള്‍ക്ക് ശേഷമാണെങ്കില്‍ 60 ദിവസത്തെ പ്രസവാവധി നല്‍കും. ഭിന്നശേഷിയുള്ള കുട്ടി ജനിക്കുന്ന അമ്മമാര്‍ക്ക് ഒരു വര്‍ഷത്തെ പ്രസവാവധി ലഭിക്കും. ഇത് മൂന്ന് വര്‍ഷം വരെ ദീര്‍ഘിപ്പിക്കാം. ഇതിന് കുട്ടിയുടെ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കുകയും സർക്കാർ സ്ഥാപനത്തിലെ ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥെൻറ അനുമതി വാങ്ങുകയും ചെയ്തിരിക്കണം.
20ല്‍ കൂടുതല്‍ വനിതാ ജീവക്കാരുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കുട്ടികളെ പരിപാലിക്കാന്‍ നഴ്സറി ആരംഭിക്കാനും ദുബൈ ഭരണാധികാരി ഉത്തരവിട്ടു. 20ൽ കുറവ് വനിതാ ജീവനക്കാരുള്ള രണ്ടോ അതിലധികമോ സ്ഥാപനങ്ങൾക്ക് സംയുക്തമായും നഴ്സറി ആരംഭിക്കാം. നഴ്സറി സ്ഥാനിക്കാൻ സ്ഥലമില്ലാത്ത സ്ഥാപനങ്ങൾക്ക് സമീപത്ത് പ്രവർത്തിക്കുന്ന നഴ്സറികളെ സമീപിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.