എഴുത്തുകാരൻ വെള്ളിയോടൻ എഴുതിയ ‘ഉപ്പയാണെന്റെ പ്രാർഥന’ എന്ന പുസ്തകത്തിന്റെ
ഇംഗ്ലീഷ് വിവർത്തനമായ ‘സലാത്ത് അബ്ബ’യുടെ പ്രകാശനം ഹിറ്റ് എഫ്.എം ആർ.ജെ ഷാബു
കിളിത്തട്ടിൽ നിർവഹിക്കുന്നു
ദുബൈ: എഴുത്തുകൂട്ടായ്മയായ ‘മഷി’ സംഘടിപ്പിച്ച മഷി സ്മൃതി സന്ധ്യ, ഏഴ് വർഷങ്ങൾ ഏഴ് പുസ്തകങ്ങൾ എന്ന സാംസ്കാരിക പരിപാടി ദുബൈ ബർജുമാനിലെ ബി ഹബ്ബിൽ നടന്നു. എഴുത്തുകാരൻ വെള്ളിയോടൻ എഴുതിയ ഉപ്പയാണെന്റെ പ്രാർഥന എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവർത്തനമായ ‘സലാത്ത് അബ്ബ’യുടെ പ്രകാശനം ഹിറ്റ് എഫ്.എം ആർ.ജെ ഷാബു കിളിത്തട്ടിൽ നിർവഹിച്ചു.
എഴുത്തുകാരനായ ജോയ് ഡാനിയൽ പുസ്തകം ഏറ്റുവാങ്ങി. വിവർത്തക സജിന പണിക്കർ, പ്രസാധകൻ ബാലാജി ഭാസ്കർ എന്നിവരുടെ സാന്നിധ്യത്തിൽ എഴുത്തുകാരി അനൂജ സനൂബ് പുസ്തക പരിചയം നടത്തി.
ഈ വർഷത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയെ വരവേൽക്കുന്നതിന്റെ ഭാഗമായി പുസ്തകമേളയിൽ പ്രകാശിതമാകുന്ന മഷിയുടെ 24 എഴുത്തുകാർ ചേർന്നെഴുതിയ ‘അദൃശ്യം’ എന്ന പുസ്തകത്തിന്റെ കവർ പ്രകാശനവും, മഷിയിലെ എഴുത്തുകാരായ മഞ്ജു ദിനേശ് എഴുതിയ ‘അത്രമേൽ’, ലൂക്കോസ് ചെറിയാന്റെ ‘ഉടലാഴി’, സജിന പണിക്കരുടെ ‘ഓർമ്മപ്പാതി’, സജന അബ്ദുല്ലയുടെ ‘അനാഹത’, സിറാജ് നായരുടെ നോവൽ ‘ശിവന്റെ സമയം’ (രണ്ടാം പതിപ്പ്) എന്നീ പുസ്തകങ്ങളുടെ കവർ പ്രകാശനവും ചടങ്ങിൽ നടന്നു.
കവിയും സാംസ്കാരിക പ്രവർത്തകനുമായ കെ. ഗോപിനാഥൻ, ഗീത മോഹൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഇ.കെ ദിനേശൻ, പ്രവീൺ പാലക്കീൽ, കെ.വി സാബിർ, ജാസ്മിൻ, ആർതർ വില്യം, ലക്ഷ്മണൻ, അഖിലേഷ് പരമേശ്വർ, രമ്യ മണി, ദൃശ്യ ഷൈൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.