??????? ??????? ???????? ????????? ??? ????? ? ???????????????????

മസാജ് കാർഡുകളെ തുരത്താൻ കിടിലം തന്ത്രവുമായി കുട്ടിക്കൂട്ടം

ദുബൈ: ഫ്ളാറ്റി​​െൻറ ഡോറിലും പാർക്ക് ചെയ്ത കാറുകളിലും കുന്നുകൂടുന്ന മസാജ് കാർഡുകൾ കൊണ്ടു െപാറുതിമുട്ടുന്നവ രാണോ നിങ്ങൾ?. കാർഡ് തീർക്കുന്ന തലവേദനയിൽ നിന്നൊഴിവാകാൻ ഒരിക്കലെങ്കിലും തലപുകഞ്ഞു ചിന്തിച്ചയാളാണോ? എങ്കിൽ നി ങ്ങൾക്കൊരു സന്തോഷ വാർത്തയുണ്ട്. അശ്ലീലവും ആഭാസവും രേഖപ്പെടുത്തി അലക്ഷ്യമായി കൊണ്ടുവന്നിടുന്ന കാർഡുകളെ തു രത്താൻ കിടിലം തന്ത്രവുമായി കുട്ടിക്കൂട്ടം രംഗത്ത്. ദുബൈ അൽ വർക്കയിലെ ഔവർ ഔൺ സ്കൂൾ വിദ്യാർഥികളായ അഞ്ചംഗ സംഘം കാർഡുകളുടെ ശല്യമൊഴിവാക്കാൻ ഒരു യന്ത്രം തന്നെ കണ്ടുപിടിച്ചുകഴിഞ്ഞു.
റോബോട്ടിക്സിൽ തല്പരരായ രാഹുൽ അരേപഖ, അഥിൻ സക്കീർ, എഥാൻ ഹദിമാനി, സഞ്ജയ് പ്രമോദ്, വൈഭവ് അരേപഖ എന്നിവരാണ് ‘E=MC2’ എന്ന പേരിൽ പുറത്തിറക്കിയ കാർഡ് ട്രാഷ് യന്ത്രത്തിനു പിന്നിൽ.


ലഭിക്കുന്ന കാർഡുകൾ പാർക്കിങ് ഏരിയകളിലും പാർക്കുകളിലും സ്ഥാപിച്ചിരിക്കുന്ന ഇൗ യന്ത്രത്തിൽ നിക്ഷേപിച്ചാൽ മതി. ബാക്കിയെല്ലാം യന്ത്രം ചെയ്തുകൊള്ളും. ആർടിഫിഷ്യൽ ഇൻറലിജൻറ്സ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി രൂപകല്പന ചെയ്ത യന്ത്രത്തിൽ മസാജ് കാർഡിനു പകരം മറ്റെന്ത് നിക്ഷേപിച്ചാലും സ്വീകരിക്കില്ല. കാർഡ് പുറംതള്ളുന്നതിനൊപ്പം പൊതുജനങ്ങൾക്ക് വരുമാനവും നേടാനാവുന്ന പദ്ധതിയും ഇൗ ‘ടെക്കി ടീം’ മുന്നോട്ടുവെക്കുന്നുണ്ട്. 11^12 കാർഡുകൾ വരെ നിക്ഷേപിക്കുന്നവർക്ക് ഒരു ദിർഹം നേടാനാവും. ഇതു പോയിൻറുകളായി കണക്കാക്കി പിന്നീട് പണം നൽകുന്ന രീതി അവലംബിക്കാനാണ് ശ്രമിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന പണം നോൽ കാർഡ് റീചാർജിങ് ഉൾപെടെയുള്ള കാര്യങ്ങൾക്കായി മാറ്റാനുമാകും.
ലോകത്ത് തന്നെ ശ്രദ്ധേയമായ ദുബൈ നഗരത്തെ വളരെ വൃത്തിയോടെയും മനോഹരമായും നിലനിർത്തുകയാണ് യന്ത്രത്തി​​െൻറ കണ്ടുപിടിച്ചതിലെ പ്രധാന ലക്ഷ്യമെന്ന് സംഘത്തിലെ പ്രധാനിയായ രാഹുൽ പറഞ്ഞു.


യന്ത്രം പൂർണമായും സജ്ജമാകുന്നതോടെ ദുബൈ നഗരസഭ, ആർ.ടി.എ അധികൃതർ എന്നിവരെ സമീപിക്കാനാണ് കുട്ടി എഞ്ചിനീയർമാരുടെ തീരുമാനം. അനുമതി ലഭിക്കുന്നതോടെ നോൽ^കാർഡ് റീചാർജിങ് സോഫ്റ്റ് വെയർ യന്ത്രത്തിൽ സ്ഥാപിക്കും. പാർക്കിങ് ഏരിയകളിലും ദുബൈയിലെ എല്ലാ പ്രദേശങ്ങളിലും സ്ഥാപിക്കുന്നതിനും അധികൃതരുടെ അനുമതിക്കായുള്ള കാത്തിരിപ്പിലാണ് കുട്ടിക്കൂട്ടം.

Tags:    
News Summary - masag card-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.