ദുബൈ മാളത്തണിന് ആവേശത്തുടക്കം

ദുബൈ: വേനൽക്കാലത്ത് ആരോഗ്യസംരക്ഷണവും ശാരീരികക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള 'ദുബൈ മാളത്തൺ' കമ്യൂണിറ്റി ഫിറ്റ്‌നസ് പ്രോഗ്രാമിന്‍റെ രണ്ടാം പതിപ്പിന് യു.എ.ഇയിൽ തുടക്കമായി. ദുബൈയിലെ ആറ് പ്രമുഖ ഷോപ്പിങ് മാളുകളിലായി ആരംഭിച്ച പരിപാടിയുടെ ആദ്യദിനത്തിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തു.

ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിന്‍റെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. എയർകണ്ടീഷൻ സംവിധാനമുള്ള മാളുകൾക്കുള്ളിലാണ് ട്രാക്കുകൾ ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 15 വരെ മൂന്ന് മാസം മാളത്തൺ നീളും. ദുബൈ മാൾ, മാൾ ഓഫ് ദി എമിറേറ്റ്സ്, മിർദിഫ് സിറ്റി സെന്‍റർ, ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ, ദേര സിറ്റി സെന്‍റർ, ദുബൈ ഹിൽസ് മാൾ എന്നീ ആറു മാളുകളിലാണ് മാളത്തൺ നടക്കുക. ദിവസവും രാവിലെ 6.00 മണി മുതൽ 10.00 മണി വരെയാണ് സമയം. 

Tags:    
News Summary - Enthusiastic start to Dubai Mallathon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.