നെസ്റ്റോ ഫ്രീകിക്ക് കാമ്പയിൻ മൂന്നാം ആഴ്ചയിലെ ജേതാക്കൾ നെസ്റ്റോ പ്രതിനിധികൾക്കൊപ്പം

നെസ്റ്റോ ഫ്രീ കിക്കിൽ ‘വല കുലുക്കി’ അഞ്ചു ജേതാക്കൾ

ദുബൈ: ലോകകപ്പ് ഫുട്ബാളിന്‍റെ ആവേശക്കാഴ്ചകൾക്കൊപ്പം,യു.എ.ഇയിലെ പ്രമുഖ ഹൈപർ മാർക്കറ്റ് ശൃംഖലയായ നെസ്റ്റോ ഹൈപർ മാർക്കറ്റ് സംഘടിപ്പിക്കുന്ന ഫ്രീ കിക്ക് കാമ്പയിനിൽ ‘വല കുലുക്കി’ അഞ്ചു ജേതാക്കൾ. മൂന്നു ലക്ഷം ദിർഹമിന്‍റെ സമ്മാനമൊരുക്കുന്ന കാമ്പയിനിൽ ഏഴ് ആഴ്ചകളിലായി നടക്കുന്ന പ്രതിവാര നറുക്കെടുപ്പിലെ മൂന്നാം ആഴ്ചയിലെ ജേതാക്കളെയാണ് തെരഞ്ഞെടുത്തത്. 5000 ദിർഹം വീതമുള്ള സമ്മാനത്തിന് ഷാജിത ബഷീർ (ദുബൈ), റാഷിദ് നൊമാൻ (ദുബൈ), റിജുൽ അടുക്കടുക്കം (ഷാർജ), സഹജലാൽ (അജ്മാൻ), മുഹമ്മദ്ഫൈസൽ (ഷാർജ) എന്നിവരാണ് അർഹരായത്.

ദുബൈ, ഷാർജ, അജ്‌മാൻ എന്നിവിടങ്ങളിലെ നെസ്റ്റോ ഔട്ലെറ്റുകളിലാണ് ഫ്രീ കിക്ക് കാമ്പയിൻ സംഘടിപ്പിക്കുന്നത്. ഉപഭോക്താക്കൾ ഇലക്ട്രോണിക് ഉത്പന്നങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന കൂപ്പണുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്കായിരിക്കും സമ്മാനം ലഭിക്കുക. മൂന്നു ലക്ഷം ദിർഹം 35 പേർക്കായി നൽകും വിധമാണ് കാമ്പയിൻ. പ്രമോഷന്‍റെ ഭാഗമായി ഏഴ് ആഴ്ചകളിലും പ്രതിവാര നറുക്കെടുപ്പുകൾ സംഘടിപ്പിക്കും. ഓരോ ആഴ്ചയും അഞ്ചു വിജയികളെ വീതം തിരഞ്ഞെടുക്കും. ഓരോരുത്തർക്കും 5,000 ദിർഹം വീതവും ജൂലൈ 22ന് നടക്കുന്ന നറുക്കെടുപ്പിലൂടെ വിജയിക്കുന്ന അഞ്ചു പേർക്ക് 25000 ദിർഹം വീതവുമാണ് സമ്മാനം. ടി.വി, ലാപ്ടോപ്പ്, ഗെയിമിങ് ഗാഡ്‌ജെറ്റുകൾ, സൗണ്ട് സിസ്റ്റം, ഹെഡ്സെറ്റുകൾ തുടങ്ങിയവ പ്രമോഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Five winners score goals in Nesto Free Kick

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.