ആന്‍റിയ അബൂദബിയുടെ രക്തദാനക്യാമ്പ് ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ച അതിഥികളോടൊപ്പം സംഘാടകര്‍

രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ആന്‍റിയ അബൂദബി

അബൂദബി: ലോക രക്തദാനദിനത്തോടനുബന്ധിച്ച് അങ്കമാലി എന്‍.ആര്‍.ഐ അസോസിയേഷന്‍ അബൂദബി (ആന്‍റിയ), ബ്ലഡ് ബാങ്കുമായി സഹകരിച്ച് തുടര്‍ച്ചയായ 14-ാം വര്‍ഷവും രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഖാലിദിയ ബ്ലഡ് ബാങ്കില്‍ നൂറുകണക്കിന് രക്തദാതാക്കളുടെ പങ്കാളിത്തത്തോടെ നടന്ന ക്യാമ്പ് സാമൂഹിക പ്രതിബദ്ധതയുടെ മികച്ച മാതൃകയായി മാറി. ആന്‍റിയ പ്രസിഡന്‍റ് ജോജോ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് ബിജി എം. തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

‘രക്തം ദാനം ചെയ്യുക, സ്നേഹവും ജീവിതവും നല്‍കുക’ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് സംഘടിപ്പിച്ച ക്യാമ്പിന് പ്രവാസി ലോകത്തുനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ജീവന്‍ രക്ഷിക്കുന്ന മഹത്തായ സേവനത്തിന്‍റെ പ്രാധാന്യം ഓർമിപ്പിച്ച രക്തദാന ക്യാമ്പ് ഏറെ ശ്രദ്ധേയമായി. ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ ജനറല്‍ സെക്രട്ടറി ലിംസണ്‍ ജേക്കബ്, ട്രഷറര്‍ ജോണ്‍ ജോസഫ്, അസി. ജനറല്‍ സെക്രട്ടറി ജി. എം. മനോജ്, അബൂദബി ബ്ലഡ് ബാങ്ക് മെഡിക്കല്‍ അഫയേഴ്സ് മാനേജര്‍ പൃഥേഷ് ഭരത്കുമാര്‍, മലയാളം മിഷന്‍ അബൂദബി ചാപ്റ്റര്‍ പ്രസിഡന്‍റ് സഫറുള്ള പാലപ്പെട്ടി, ഡി ക്യൂബ് പ്രതിനിധി ബിജു മോഹന്‍ എന്നിവര്‍ സംസാരിച്ചു. രക്തദാന ക്യാമ്പ് കണ്‍വീനര്‍മാരായ ബോബി സണ്ണി സ്വാഗതവും ജിനു കെ. പാപ്പച്ചന്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - ANTYA Abu Dhabi organizes blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.