ഷാർജ ഇന്ത്യൻ സ്കൂൾ, ജുവൈസയിലെ സോഷ്യൽ അവയർനെസ് ക്ലബിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹൃദയ-ശ്വാസകോശ പുനരുജ്ജീവന പ്രക്രിയയുടെ പരിശീലന പരിപാടി
ഷാർജ: ഷാർജ ഇന്ത്യൻ സ്കൂൾ, ജുവൈസയിലെ സോഷ്യൽ അവയർനെസ് ക്ലബിന്‍റെ നേതൃത്വത്തിൽ ദുബൈ ഹാർട്ട് സിറ്റിയും ദുബൈ ആരോഗ്യ വിഭാഗവുമായി സഹകരിച്ച് ഹൃദയ-ശ്വാസകോശ പുനരുജ്ജീവന പ്രക്രിയയുടെ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജീവൻ രക്ഷിക്കുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും അധ്യാപകരെ ഈ ജീവൻ രക്ഷാനൈപുണ്യത്തിൽ പരിശീലിപ്പിക്കുന്നതിനുമായാണ് പരിശീലനം ഒരുക്കിയതെന്ന് സ്‌കൂൾ പ്രിൻസിപ്പൽ വിജിമോൻ അയ്യപ്പൻ പറഞ്ഞു.
200ലധികം അധ്യാപകരാണ് വിജയകരമായി പരിശീലനം പൂർത്തിയാക്കി ഹൃദയ-ശ്വാസകോശ പുനരുജ്ജീവന പ്രക്രിയ (സി.പി.ആർ) സർട്ടിഫിക്കറ്റ് നേടിയത്. വൈസ് പ്രിൻസിപ്പൽ രാജീവ് മാധവൻ, ഹെഡ്മിസ്ട്രസ് ദീപ്തി ടോംസി, സോഷ്യൽ അവയർനെസ് ക്ലബ് കോഓർഡിനേറ്റർ ഫെബിന റഷീദ് എന്നിവർ അധ്യാപകർക്ക് മാർഗനിർദേശങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.