ദുബൈ: ഇന്ത്യൻ നാഷണൽ കോൺഗ്രസിെൻറ ആഗോള പ്രവാസി സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) മിഡിൽ ഇൗസ്റ്റ് കൺവീനറായി എഴുത്തുകാരനും ചിന്തകനുമായ മൻസൂർ പള്ളൂരിനെ നിയോഗിച്ചു. രാജ്വീന്ദർ സിങ് ആണ് യൂറോപ്പ് മേഖലാ കൺവീനർ.െഎ.ഒ.സി ചെയർമാൻ സാം പിത്രോഡയാണ് വിവരം അറിയിച്ചത്. കർണ്ണാടക എൻ.ആർ.കെ മുൻ വൈസ് ചെയർ പേഴ്സൻ ഡോ.ആരതി കൃഷ്ണ, വിരേന്ദ്ര വാഷിസ്ഥ എന്നിവർ സെക്രട്ടറിമാരായിരിക്കും. പശ്ചിമേഷ്യയിലെ ഇന്ത്യൻ പ്രവാസികൾക്കിടയിൽ കോൺഗ്രസിെൻറ ആശയ പ്രചരണം വിപുലമാക്കുന്നതിെൻറ ഭാഗമായാണ് എ.െഎ.സി.സിയുടെ നടപടി. നിലവിൽ സൗദിയിലെ ദമ്മാമിൽ പ്രവർത്തിക്കുന്ന മാഹി സ്വദേശിയായ മൻസൂർ പള്ളൂർ 2013 മുതൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിെൻറ ഔദ്യോഗിക വക്താവാണ്. നേരത്തേ ഖത്തറിൽ കോൺഗ്രസ് പ്രവാസി സംഘടന രൂപീകരിക്കാൻ മുഖ്യ പങ്കുവഹിച്ചു. സൗദിയിലെ കോൺഗ്രസ് അനുകൂല സംഘടനകളെ ഒന്നിപ്പിക്കുന്നതിനും ചുക്കാൻ പിടിച്ചു. അദ്ദേഹത്തിെൻറ ‘ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത്’ എന്ന പുസ്തകം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.