ദുബൈ: പൊതു പ്രഭാഷണരംഗത്തെ ലോക ചാമ്പ്യനായി തെരഞ്ഞെടുക്കപ്പെട്ട മലയാളിക്ക് ദുബൈയില്‍ സ്വീകരണം നല്‍കുന്നു. പ്രഭാഷക പരിശീലന വേദിയായ ടോസ്റ്റ് മാസ്റ്റേഴ്സ് ഇൻറര്‍നാഷണലാണ് തിരുവനന്തപുരം സ്വദേശിയായ മനോജ് വാസുദേവന് സ്വീകരണം ഒരുക്കുന്നത്. സിങ്കപ്പൂരിനെ പ്രതിനിധീകരിച്ച മനോജ് കാനഡയിലെ വാന്‍കോവറില്‍ നടന്ന അന്താരാഷ്ട്ര പ്രഭാഷണ മല്‍സരത്തില്‍ ഒൻപത് ഫൈനലിസ്റ്റുകളെ പിൻതള്ളിയാണ് ചാമ്പ്യന്‍പട്ടം നേടിയത്. അപൂര്‍വമായാണ് ഇംഗ്ലീഷ് മാതൃഭാഷയല്ലാത്തവര്‍ ഈ പട്ടം കരസ്ഥമാക്കാറ്. 2020 നുള്ളില്‍ 200 ലക്ഷം പേരെ സഭാകമ്പത്തിൽ നിന്ന് മുക്തനാക്കാനുള്ള പദ്ധതിയും ഇദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ ദുബൈ എമിറേറ്റ്സ് ആസ്ഥാനത്ത് ഒരുക്കുന്ന പരിപാടിയിൽ മൂവായിരത്തോളം പേരുമായി സംവദിക്കുമെന്ന് ടോസ്റ്റ് മാസ്റ്റേഴ്സ് ഇൻറര്‍നാഷണല്‍ ഡിസ്ട്രിക്ട് ഭാരവാഹികളായ സുനില്‍ കൊട്ടാരത്തില്‍, സജു വര്‍ഗീസ്, ധര്‍മജന്‍ പട്ടേരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.