മഞ്ചേശ്വരം ക്രിക്കറ്റ് പ്രീമിയർ ലീഗിൽ ജേതാക്കളായ ട്വിൻസ് എൻമകജെ ടീമംഗങ്ങൾ
ഷാർജ: ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മഞ്ചേശ്വരം മണ്ഡലം ക്രിക്കറ്റ് പ്രീമിയർ ലീഗ് അഞ്ചാം സീസണിൽ ട്വിൻസ് എൻമകജെ ചാമ്പ്യന്മാരായി. മഞ്ചേശ്വരം മണ്ഡലം പരിധിയിലെ എട്ടു പഞ്ചായത്ത് തല ടീമുകളെ പങ്കെടുപ്പിച്ച മത്സരം ഷാർജ ഇംഗ്ലീഷ് സ്കൂൾ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് നടന്നത്.
ട്വിൻസ് എൻമകജെയുടെ നൗഫൽ ടൂർണമെന്റ് താരമായും ഫിക്സ് വെൽ ചലഞ്ചേഴ്സ് മീഞ്ചയുടെ വിശ്വ മികച്ച മൂല്യമുള്ള കളിക്കാരനായും തിരഞ്ഞെടുക്കപ്പെട്ടു.
ബെസ്റ്റ് ബാറ്റർ അവാർഡിന് പൈവളികെ ടീമിന്റെ ദില്ലു, ബെസ്റ്റ് ബൗളർ അവാർഡിന് മീഞ്ച ടീമിന്റെ ലത്തീഫ്, എമേർജിങ് പ്ലേയർ അവാർഡിന് മീഞ്ച ടീമിന്റെ ശക്തികാന്ത്, ബെസ്റ്റ് ഫീൽഡർ അവാർഡിന് വൊർക്കാടി ടീമിന്റെ ജൗഷാൻ, ബെസ്റ്റ് കീപ്പർ അവാർഡിന് മീഞ്ച ടീമിന്റെ വിശ്വ, ക്ലാസിക് ക്യാച്ച് അവാർഡിന് വൊർക്കാടി ടീമിന്റെ ആസിഫ് എന്നിവർ അർഹരായി. എൻമകജെയുടെ ഉമ്മർ ഫാറൂഖാണ് മാൻ ഓഫ് ദി ഫൈനൽ.
ടൂർണമെൻറ് അയ്യൂബ് ഉറുമിയുടെ അധ്യക്ഷതയിൽ മുസ്ലിംലീഗ് കാസർകോട് ജില്ല പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട നിസാർ തളങ്കരക്ക് അഡ്വ. ഇബ്രാഹിം ഖലീൽ ഉപഹാരം നൽകി ആദരിച്ചു.
മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ഡോ. ഇസ്മായിൽ മൊഗ്രാൽ, ഇബ്രാഹിം ബേരികെ, മൻസൂർ മർത്യ, അഷ്റഫ് ബായാർ, സലാം പാട്ലട്ക്ക, അലി സാഗ്, സൈഫുദ്ദീൻ മൊഗ്രാൽ, മുനീർ ബേരിക, യൂസുഫ് ഷേണി ആസിഫ് ഹൊസങ്കടി, അമാൻ തലേക്കള എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.