മണികണ്​ഠ​െൻറ കളരിയിൽ പരിശീലനം നടത്തുന്ന കുട്ടികൾ

എക്​സ്​പോയിൽ പയറ്റാൻ മണികണ്​ഠൻ ഗുരുക്കളുടെ കളരിസംഘം​

ദുബൈ: എക്​സ്​പോ 2020യിൽ പയറ്റാൻ കേരളത്തിൽ നിന്നുള്ള കളരി സംഘവും. നവംബർ അഞ്ചിനാണ്​ പൊന്നാനി സ്വദേശി മണികണ്​ഠൻ ഗുരുക്കളുടെ ശിഷ്യൻമാർ ഇന്ത്യൻ പവലിയനിൽ കളരിമുറകൾ പുറത്തെടുക്കാനൊരുങ്ങുന്നത്​. ആറു വയസ്സ് മുതൽ 58 വയസ്​ വരെയുള്ള 28 അംഗ സംഘമാണ്​ ഇതിനായി തയാറെടുക്കുന്നത്​. മൂന്ന്​ മാസമായി ഇവർ പരിശീലനം തുടങ്ങിയിട്ട്​. മെയ്​പ്പയറ്റ്​, ഉറുമിപ്പയറ്റ്​, വാളുംപരിച, കഠാര പയറ്റ്​, മുച്ചാൺ പയറ്റ്​ എന്നിവയെല്ലാം നവംബർ അഞ്ചിന്​ ഇന്ത്യൻ പവലിയനിൽ എത്തിയാൽ കാണാം. കെ.എം.സി.സി സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായാണ്​ കളരി സംഘവും ഒരുങ്ങുന്നത്​. അരമണിക്കൂറി​േലറെ കളരി പ്രദ​ർശനമുണ്ടാകും.

ദുബൈ കരാമയിലെ ഗോൾഡൻ സ്​റ്റാർ കരാ​​േട്ടയിൽ രാവിലെയും വൈകുന്നേരവും സംഘം പരിശീലനം നടത്തുന്നുണ്ട്​.

12 വർഷമായി ദുബൈയിലുള്ള മണികണ്​ഠൻ പത്തു വർഷം മുൻപാണ്​ ക്ലബ്ബ്​ തുടങ്ങിയത്​. 150ഓളം പേർ കരാ​​േട്ടയിലും അത്രതന്നെ ശിഷ്യൻമാർ കളരിയിലും പരിശീലനം നടത്തുന്നുണ്ട്​. അടുത്തമാസം കിസൈസിലും ഡിസംബറിൽ അജ്​മാനിലും പുതിയ ക്ലബ്ബ്​ തുടങ്ങാനുള്ള പദ്ധതിയിലാണ്​. നാട്ടിലെ പൊന്നാനി വി.കെ.എം കളരി നോക്കിനടത്തുന്നത്​ ഗുരുനാഥനായ കെ.ജി. പത്​മനാഭനാണ്​.

യു.എ.ഇ യൂത്ത്​ ആൻഡ്​ സ്​പോർട്​സ്​ മന്ത്രാലയവും യു.എ.​ഇ കര​​േട്ട ​ഫെഡറേഷനും ചെയ്​ത്​ തരുന്ന സൗകര്യങ്ങൾക്ക്​ നന്ദി അറിയിക്കുന്നതായും മണികണ്​ഠൻ പറയുന്നു.

Tags:    
News Summary - Manikandan Guru's gallery team to play at the Expo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.