അബൂദബി: രണ്ടാമത് മാഞ്ചസ്റ്റർ സിറ്റി അബൂദബി കപ്പ് യൂത്ത് ഫുട്ബാൾ മത്സരത്തിന് വെള്ളിയാഴ്ച തുടക്കം. സായിദ് സ്പോർട്സ് സിറ്റിയിൽ നടക്കുന്ന മത്സരങ്ങൾ ശനിയാഴ്ച വരെ നീണ്ടുനിൽക്കും. 50 രാജ്യങ്ങളിൽനിന്നുള്ള 96 ടീമുകളിലായി 1344 കളിക്കാരാണ് മത്സരത്തിെൻറ ഭാഗമാകുന്നത്. ഇത്തിഹാദ് എയർവേസ്, അബൂദബി സാംസ്കാരിക-വിനോദസഞ്ചാര വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ടൂർണമെൻറ് നടത്തിപ്പ്.
ജേതാക്കളാകുന്ന ടീമിന് മാഞ്ചസ്റ്റർ സിറ്റി ഫുട്ബാൾ ക്ലബ് പരിശീലനം നടത്തുന്ന മാഞ്ചസ്റ്ററിലെ ഇത്തിഹാദ് കാമ്പസിൽ കളിക്കാൻ അവസരം ലഭിക്കും. അണ്ടർ എട്ട്, അണ്ടർ 10, അണ്ടർ 12, അണ്ടർ 14 വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. മൊത്തം 9,500 മിനിറ്റ് കളി നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.