ദുബൈ: ഞങ്ങളെ അന്വേഷിച്ച് വന്നതിൽ സന്തോഷമുണ്ട്, ഞങ്ങൾ പുറംലോകം കണ്ടിട്ട് നാളുകള ായി, ഒട്ടകത്തിെൻറ മണമാണ് ഞങ്ങൾക്കെന്ന് ഡ്രൈവർ പറയുന്നു- ഒരു മനുഷ്യൻ നിന്ന് കരഞ ്ഞു പറയുന്ന വീഡിയോ ക്ലിപ്പ് പ്രവാസികളെയും നാട്ടുകാരെയും ഒരുപോലെ കണ്ണീരണിയിച്ച് ഏതാനും ദിവസങ്ങളായി വാട്സ്ആപ്പിൽ കറങ്ങി നടന്നിരുന്നു. നാട്ടിൽ നിന്ന് കണ്ടവരെല്ലാം ഗൾഫ് രാജ്യങ്ങളിലെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു െകാടുത്തു, എങ്ങിനെയെങ്കിലും ഇദ്ദേഹത്തെ കണ്ടു പിടിച്ച് രക്ഷിക്കണമെന്നറിയിച്ചു. നല്ല മനസുള്ള ആളുകൾ ഉടനെ മരുഭൂമിയിലേക്ക് വണ്ടിയെടുത്തു പാഞ്ഞു. ഒട്ടകങ്ങളെ വളർത്തുന്ന അറബികളോട് പോലും ചിലർ ചെന്ന് അന്വേഷിച്ചു. വീഡിയോ ചിലര്‍ അധികാരികളിലേക്ക് എത്തിച്ചു.
രക്ഷിക്കാനുള്ള പ്രവർത്തനം ചുടു പിടിക്കവെയാണ് സംഗതി അറിയുന്നത്^ മനാഫ് ചാൻസലർ എന്ന അസാധ്യ നടൻ ഉടനെ പുറത്തിറക്കാനിരിക്കുന്ന ഹ്രസ്വ ചിത്രത്തിെൻറ പ്രചരണ വീഡിയോ ആണിതെന്ന്. ജനങ്ങൾ കൂടുതൽ തെറ്റിദ്ധരിക്കരുത് എന്ന ലക്ഷ്യത്തോടെ ഇദ്ദേഹവും കൂട്ടുകാരും ഇക്കാര്യം ഫേസ്ബുക്കിൽ വന്ന് വിശദീകരിച്ചു. അത്ര ദിവസം ദയയോടെ സഹായിക്കാൻ മുന്നോട്ടു വന്ന മനസുകളൊക്കെ തിരിഞ്ഞു. ജനങ്ങളെ കബളിപ്പിച്ചുവെന്നും ഇനി യഥാർഥത്തിൽ കഷ്ടപ്പെടുന്നവർക്കു പോലും സഹായം ലഭിക്കാതെ വരുമെന്നും ആക്ഷേപമുയർന്നു. അതിനിടെ വീഡിയോയുടെ നിജസ്ഥിതി അന്വേഷിച്ച് ഉദ്യോഗസ്ഥരുടെയും ഫോൺ കോളുകൾ എത്തി. ഇതോടെ ഷോര്‍ട്ട് ഫിലിം പദ്ധതി തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് മനാഫ്. തൃശൂര്‍ ചേറ്റുവ സ്വദേശിയായ ഈ നാടക കലാകാരന് മുൻപും ഒട്ടനവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയിട്ടുണ്ട്. പക്ഷെ ഇത്തവണ കാര്യം കീഴ്മേൽ മറിഞ്ഞുവെന്നു മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.