Posted On
date_range Updated On
date_range യു.എ.ഇ പ്രസിഡന്‍റുമായി കൂടിക്കാഴ്ച്ച നടത്തി റാക് ഭരണാധിപന്‍
റാസല്‍ഖൈമ: യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനുമായി കൂടിക്കാഴ്ച്ച നടത്തി യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി. റാസല്‍ഖൈമ കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു. രാജ്യത്തിന്‍റെ പുരോഗതിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുമായി നടപ്പാക്കുന്ന ദേശീയ വികസന പദ്ധതികള്‍ കൂടിക്കാഴ്ചയില്‍ ഇരുവരും അവലോകനം ചെയ്തു. ജനങ്ങളെ ശക്തിപ്പെടുത്തുകയെന്നത് യു.എ.ഇയുടെ പ്രഖ്യാപിത നയമാണെന്നും സുസ്ഥിരതയുള്ള വികസനത്തിനും ദേശീയ പുരോഗതിക്കും പ്രതിജ്ഞാബദ്ധമാണെന്നും അബൂദബിയില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ ഇരുവരും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.