അബൂദബി: ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍ററിലെ (ഐ.എസ്.സി) പ്രഫഷണല്‍സ് ആന്‍ഡ് ഓൺട്രിപ്രണേഴ്‌സ് ഫോറം (ഐ.പി.ഇ.എഫ്) സംഘടിപ്പിച്ച ‘ചായ് പേ ചര്‍ച്ച സക്‌സസ്ഫുള്‍ ലീഡര്‍ സീരീസ്’ ശ്രദ്ധേയമായി. ഐ.എസ്.സി മെയിന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ബിസിനസ് പ്രമുഖരും സംരംഭകരും അനുഭവങ്ങള്‍ പങ്കുവെച്ചു.
നേതൃപാടവം, പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത്, ബിസിനസ് വളര്‍ച്ച എന്നീ വിഷയങ്ങളില്‍ ഊന്നല്‍ നല്‍കിയായിരുന്നു സെഷനുകള്‍. ഐ.എസ്.സി ജനറല്‍ ഗവര്‍ണര്‍മാരായ ഡോ. സുര്‍ജന്‍ സിങ്, ജോണ്‍ സാമുവല്‍, സുദര്‍ശന്‍ രാജന്‍ (രാജന്‍ അമ്പലത്തറ), ബാലസ്‌കന്ദന്‍ രഘുനാഥന്‍ എന്നിവര്‍ മുഖ്യപ്രഭാഷകരായിരുന്നു.
ഐ.പി.ഇ.എഫ്. ചെയര്‍മാന്‍ കുഞ്ചെറിയ പഞ്ഞിക്കാരന്‍, ഐ.എസ്.സി പ്രസിഡന്‍റ് ജയചന്ദ്രന്‍ നായര്‍, ജനറല്‍ സെക്രട്ടറി സത്യ ബാബു, വൈസ് പ്രസിഡന്‍റും ഐ.പി.ഇ.എഫ് തലവനുമായ വി.കെ ഷാജി, യൂത്ത് വിംഗ് ലീഡര്‍ അഗ്രത സുജിത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.