ദുബൈ: മുക്കം എം.എ.എം.ഒ കോളജ് ഗ്ലോബൽ അലുമ്നി യു.എ.ഇ ചാപ്റ്റർ 'മാമോറീസ്' എന്ന പേരിൽ മീറ്റപ് സംഘടിപ്പിച്ചു. ഒക്ടോബർ ഒമ്പതിന് അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിലായിരുന്നു പരിപാടി. രാവിലെ ഒമ്പതുമുതൽ രാത്രി 10 വരെ നീണ്ട സംഗമം വ്യത്യസ്ത പരിപാടികൾകൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി. അലുമ്നി അംഗങ്ങളെയും കുടുംബങ്ങളെയും നാലു വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ച് നടന്ന സ്പോർട്സ് ആൻഡ് ഗെയിംസ് മത്സരങ്ങൾ ആവേശമായി. മുഫ്തി, ലൈല എന്നിവർ നേതൃത്വം നൽകിയ ജഗജില്ലീസ് ടീമിനെ ഒരു പോയന്റിന് തോൽപിച്ച് ഷാനാസ്, ബുഷ്റ എന്നിവർ നേതൃത്വം നൽകിയ ടീം ഇമോജിസ് ചാമ്പ്യന്മാരായി. സിദ്ദീഖ്, ഷംസീദ എന്നിവർ നേതൃത്വം നൽകിയ ടീം അമിഗോസ്, റിയാസ്, ജംഷീന എന്നിവർ നേതൃത്വം നൽകിയ ബീസ്റ്റ് എന്നിവ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.
സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി ഉദ്ഘാടനം ചെയ്തു. അലുമ്നിയിലെ മുതിർന്ന അംഗങ്ങളും വനിത പ്രതിനിധികളും ചേർന്ന് അഷ്റഫ് താമരശ്ശേരിയെ പൊന്നാടയും മെമന്റോയും നൽകി ആദരിച്ചു. അലുമ്നി ജനറൽ സെക്രട്ടറി അജ്മൽ ഹാദി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഇബ്രാഹിം ഫിറോസ് അധ്യക്ഷത വഹിച്ചു. മീഡിയ ആൻഡ് പബ്ലിസിറ്റി ചെയർമാൻ ഡാനിഷ് ഹുസൈൻ നന്ദി പറഞ്ഞു. റോക്ക് ബാൻഡ് അണിയിച്ചൊരുക്കിയ ഗാനമേള നടന്നു. പിന്നണി ഗായകരായ പ്രദീപ് ബാബു, സുമി അരവിന്ദ്, മുഹമ്മദ് ഷമീർ, റിയാലിറ്റി ഷോ ഫെയിം ഷഹദ് കൊടിയത്തൂർ എന്നിവർ അണിനിരന്ന ഗാനമേളയും നടന്നു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സാലിഹ്, നസീം, അബ്ദുള്ള കൊടപ്പന, സിപി ബഷീർ, ബഷീർ ചേന്ദമംഗലൂർ തുടങ്ങിയവർ സമ്മാനം വിതരണം ചെയ്തു.
അലി കൊടുവള്ളി, ഷമീർ വെട്ടിൽ, അജ്മ സലീം, ഷംസീദ റാഫി, സുമിൻ പി സി, റമീസ്, റിംഷാൽ, മുജീബ്, ഹാഫിസ്, നസ്രുള്ള കൊടിയത്തൂർ, ഷാൻ വാഴക്കാട്, റോഷിക് കൊടുവള്ളി, അക്ക്സർ, നസീബ് അലി, സാദിക്ക്, ഷാജുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.