ദുബൈയിൽ മലയാളി നർത്തകിയെ പെൺവാണിഭ സംഘത്തിൽനിന്ന്​ രക്ഷിച്ചു

ദുബൈ: സ്റ്റേജ് പരിപാടി അവതരിപ്പിക്കാനെന്ന വ്യാജേന ദുബൈയിലെത്തിച്ച മലയാളി നർത്തകിയെ പെൺവാണിഭ സംഘത്തിൽനിന്ന് രക്ഷിച്ചു. കാസർകോട് സ്വദേശിനിയായ 19കാരിയെ ആണ് ദുബൈ െപാലീസ് രക്ഷിച്ചത്. ചെൈന്നയിലെ രവി എന്ന ഇടനിലക്കാരൻ വഴി ഞായറാഴ്ചയാണ് യുവതിയെ ദുബൈയിൽ എത്തിച്ചത്. ഇവിടെ എത്തിയപ്പോഴാണ് പലർക്കും കാഴ്ചവെക്കാനാണ് തന്നെ കൊണ്ടുവന്നതെന്ന് യുവതിക്ക് മനസ്സിലായത്. മുറിയിൽ അടച്ചിടപ്പെട്ട യുവതി നാട്ടിലെ ഭർത്താവിനെ വിവരമറിയിച്ചു. ഭർത്താവ് കാസർകോട് എസ്‌.പിക്ക് പരാതി നൽകി. തുടർന്ന് മാധ്യമ പ്രവർത്തകനും അബൂദബി കമ്യൂണിറ്റി പൊലീസ് അംഗവുമായ ബിജു കരുനാഗപ്പള്ളിയുടെ ഫോൺ നമ്പർ യുവതിയെ അറിയിക്കുകയായിരുന്നു. 

യുവതി വാട്ട്‌സാപ്പ് വഴി ത​െൻറ അവസ്ഥ അറിയിച്ച് ശബ്ദ സന്ദേശവും ലൊക്കേഷൻ മാപ്പും ബിജുവിന് അയച്ചു കൊടുത്തു. ഇൗ വിവരങ്ങളുമായി ബിജു  അറബി അറിയാവുന്ന സുഹൃത്തിനെയും കൂട്ടി ദേര പൊലീസ് സ്റ്റേഷനിലെത്തി പരാതി അറിയിക്കുകയായിരുന്നു. 

തുടർന്ന് പൊലീസെത്തി യുവതിയെ ബന്ദിയാക്കിയ മുറി തുറപ്പിച്ചു. മുറിയിൽ നർത്തകിയെ കൂടാതെ 15ഒാളം പെൺകുട്ടികളും ഉണ്ടായിരുന്നു. ഇവരെ കൊണ്ടുവന്ന തമിഴ്നാട് സ്വദേശികളെ പൊലീസ് വിളിച്ചുവരുത്തി. ഇവരുടെ എമിറേറ്റ്സ് െഎഡി വാങ്ങിവെക്കുകയും ഇവരോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും ആവശ്യപ്പെട്ടു. നർത്തകിക്ക് നാട്ടിൽ പോയാൽ മതിയെന്ന് ആവശ്യപ്പെട്ടതിനാൽ കൊണ്ടുവന്നവരോട്  ടിക്കറ്റ് എടുത്തു നൽകാൻ പൊലീസ് ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാത്രി ദുൈബയിൽ നിന്ന് പുറപ്പെടുന്ന വിമാനത്തിൽ ടിക്കറ്റ് എടുത്ത് നൽകിയിട്ടുണ്ട്. പെൺവാണിഭ സംഘത്തിൽനിന്ന് യുവതിയെ രക്ഷിക്കാൻ ബിജു കാണിച്ച താൽപര്യത്തെ പൊലീസ് അഭിനന്ദിച്ചു.

Tags:    
News Summary - malayali girl escaped from sex racket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.