ദുബൈ: വേൾഡ് ട്രേഡ് സെന്‍ററിന് സമീപത്തെ തുരങ്കപാതയിൽ വാഹനത്തിന് തീപിടിച്ച് മരിച്ചത് പ്രമുഖ മലയാളി ഡോക് ടർ. തിരുവനന്തപുരം മാർത്താണ്ഡം സ്വദേശിയും ദുബൈ അൽ മുസല്ല മെഡിക്കൻ സെന്‍ററിലെ ഡോക്ടറുമായ ജോൺ മാർഷൻ സ്കിന്നർ (60) ആണ് മരിച്ചത്. സാൻജോ വില്ലയിൽ ഹിലാരി സെബാസ്റ്റ്യൻ സ്കിന്നറുടെയും െഎറിൻ സ്കിന്നറുടെയും മകനാണ്.
ജുമേറ വില്ലേജിലെ താമസക്കാരനായിരുന്ന ഡോക്ടർ ചൊവ്വാഴ്ച ഉച്ചക്ക് തുരങ്കപാതയിലൂടെ സഞ്ചരിക്കവെ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൽ നിന്ന് തീ പടർന്നാണ് മരണം സംഭവിച്ചത്.
ഭാര്യ: സിസി മാർഷൽ. ബഹ്റൈനിൽ വിദ്യാർഥികളായ റബേക്ക െഎറിൻ മാർഷൽ, റേച്ചൽ അന്ന മാർഷൽ എന്നിവരാണ് മക്കൾ.
സഹോദരങ്ങൾ: ഡോ. ബേസിൽ റോഡ്‌ജേഴ്സ് (യു.കെ), ഡോ. ഷെറിൻ (തിരുവനന്തപുരം), ഡോ. ഷീബ (യു.എസ്). ദുബൈ പൊലീസ് ഫോറൻസിക് ആസ്ഥാനത്ത് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം യു.എ.ഇയിൽ തന്നെ സംസ്കരിക്കുമെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.