ഉമ്മുൽഖുവൈനിൽ മലയാളിയുവാവ് കടലിൽ മുങ്ങിമരിച്ചു

ഷാർജ: മലയാളി യുവാവ് ഉമ്മുൽഖുവൈനിൽ മുങ്ങിമരിച്ചു. കൊല്ലം പരവുർ കൊങ്ങൽ സ്വദേശി അനന്തു (25 )വാണ് മരിച്ചത്. കൊങ് ങൽ വിളയിൽ വീട്ടിൽ ജനാർദന​െൻറയും രാജിയുടെയും മകനാണ്. പെരുന്നാൾ അവധി ദിനങ്ങളിൽ കൂട്ടുകാർക്കൊപ്പം കടലിൽ കുളിക് കാനെത്തിയതാണ് അനന്തു.

കനത്ത തിരയിൽപെട്ടുപോയ യുവാവിനെ കണ്ടെത്താൻ കൂട്ടുകാർക്ക് കഴിഞ്ഞില്ല. തുടർന്ന് ഉമ്മുൽഖുവൈൻ പൊലീസി​െൻറ രക്ഷാസംഘം എത്തി നടത്തിയ തെരച്ചിലിൽ ആണ് ലഭിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന അനന്തു കുടുംബത്തി​െൻറ ഏക ആശ്രയമായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

Tags:    
News Summary - Malayalee Yotth drowned in Dubai-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.