????? ??. ??????

മലയാളി വിദ്യാർത്ഥി ഷാർജയിൽ അപകടത്തിൽ മരിച്ചു

ഷാർജ: ഷാർജ മജാസിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു. മാന്നാർ പരുമല കടവിൽ ഷിനു ഭവനിലെ  കടവിൽ വർഗീസ്  മാത്യുവി​​െൻറയും സിബി ജേക്കബി​​െൻറയും മകൻ ജോർജ് വി. മാത്യു  (13) ആണ്​ മരിച്ചത്​. ഷാർജാ  ഡി.പി.എസ്​ സ്​കൂളിലെ എട്ടാം ക്ലാസ്​ വിദ്യാർത്ഥി ആയിരുന്നു. തിങ്കളാഴ്​ച രാത്രി എട്ട്​ മണിക്കായിരുന്നു അപകടം. അൽ മജാസ്​ പാർക്കിന്​ സമീപം കൂട്ടുകാർക്കൊപ്പം കളിച്ചതിന്​ ശേഷം സീ​ബ്രാ ലൈനിലൂടെ റോഡ്​ മുറിച്ചു കടക്കുന്നതിനിടെ മറ്റൊരു വാഹനത്തെ മറികടന്നുവന്ന കാർ  ഇടിക്കുകയായിരുന്നുവെന്ന്​ ബന്ധുക്കൾ പറയുന്നു. സംസ്​ക്കാരം പിന്നീട്​.
Tags:    
News Summary - malayalee obit-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.