എമിറേറ്റ്​സ്​ മലയാളി കൗൺസിൽ വാർഷികവും പുസ്​തക പ്രകാശനവും ഇന്ന്​

ദുബൈ: എമിറേറ്റ്സ് മലയാളി കൗൺസിൽ (ഇ.എം.സി) അഞ്ചാം വാർഷിക സമ്മേളനം വ്യാഴാഴ്ച വൈകീട്ട് ആറിന് കറാമ മുഗൾ ദർബാർ ഹോട്ടലിൽ നടക്കും.ഒാർത്തഡക്സ് സഭ ബിഷപ്പ് പുലിക്കോട്ടിൽ ഡോ. ഗീവർഗീസ് മാർ യൂസിയോസ് െമത്രോപോലീത്ത ഉദ്ഘാടനം ചെയ്യും. ബി.െജ.പി ദേശീയ നിർവാഹക സമിതിയംഗം അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയുടെ 70ാമത് പുസ്തകം ‘പക്ഷഭേദങ്ങൾ ഇല്ലാതെ’ ചടങ്ങിൽ പ്രകാശനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ശ്രീധരൻ പിള്ളയുടെ പുതിയ പുസ്തകങ്ങളായ മർമരങ്ങൾ, അവിനാഭാവം (കവിതാ സമാഹാരം) വധശിക്ഷ ^അറിഞ്ഞതും അറിയിക്കേണ്ടതും,ബലൂച് മുഹാജിർ പ്രശ്നങ്ങൾ (പഠനം) എന്നിവയുടെ ഗൾഫിലെ പ്രകാശനവും നടക്കും. അടിയന്തിരാവസ്ഥയെക്കുറിച്ച് താൻ രചിച്ച അടിയന്തിരാവസ്ഥ: ഇരുട്ടിെൻറ നിലവിളി എന്ന പുസ്തകം പ്രകാശനത്തിന് തയ്യാറായതായി ശ്രീധരൻ പിള്ള പറഞ്ഞു. ഇന്ത്യൻ കോൺസുലേറ്റ് കോൺസുൽ സുമതി വാസുദേവ്, എം.ആർ. രാജേഷ്, അനന്തകുമാർ തുടങ്ങിയവർ സംബന്ധിക്കും. കൗൺസിൽ ഭാരവാഹികളായ ബി. പദ്മകുമാർ, വി.കെ. നസീർ എന്നിവർ വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.
Tags:    
News Summary - malayalee council, book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.