?? ?? ?????? ????? ??????? ?????? ????? ??????? ??????????? ????????? ??????? ?????? ??????? ???????????? ??????

മലയാളത്തി​െൻറ മധുരം വിളമ്പി  അൽ​െഎൻ മലയാളി സമാജം ക്യാമ്പിന്​ കൊടിയിറക്കം

അൽഐൻ:  അൽ ഐൻ മലയാളി സമാജം ഇന്ത്യൻസോഷ്യൽ സ​െൻറർ സാഹിത്യ വിഭാഗവുമായിസഹകരിച്ച് നടത്തിയ ‘മധുരം മലയാളം’ അഷ്​ടദിന വേനലവധി ക്യാമ്പ്  സമാപിച്ചു.  മൂന്ന്  വിഭാഗങ്ങളിലായി 173 കുട്ടികൾ  പങ്കെടുത്തു.അരവിന്ദൻ പണിക്കശേരിയുടെ   ക്ലാസ്സോടെയാണ്​ ക്യാമ്പ്​ തുടങ്ങിയത്​. ഇടശ്ശേരിയുടെ പൂതപ്പാട്ട്  കവിതയാണ് അദ്ദേഹം അവതരിപ്പിച്ചത്.  അബൂദബിയിലെ  ശാസ്ത്ര സാഹിത്യപരിഷത്ത്  പ്രവർത്തകർ നയിച്ച പഠന കളരിയിൽ  ചെറു ശാസ്ത്ര  പരീക്ഷണങ്ങളിലൂടെ ഗഹനമായ ശാസ്ത്രസത്യങ്ങൾ ലളിതമായി അവതരിപ്പിച്ചു.  പട്ടം ഉണ്ടാകുന്നതിനുള്ള പരിശീലനവും നടന്നു. മൊബൈൽ ഫോൺ ഫേ​ാ​േട്ടാഗ്രഫിയെക്കുറിച്ച്​  ജിതേഷ്​ ക്ലാസെടുത്തു.  നാടൻ പലഹാരങ്ങളുടെ പാചക രീതിയാണ്​ ഒരു ദിവസം ക്യാമ്പിൽ പരിശീലിപ്പിച്ചത്​.    ആകാശവാണിയിൽ ‘വയലും വീടും’ പരിപാടിയുടെ അവതാരകനായിരുന്ന മുൻ കൃഷി ഒാഫീസറും യു.എ.ഇ എക്സ്ചേഞ്ച്  മാർക്കറ്റിംഗ് തലവനുമായ വിനോദ് നമ്പ്യാരുടെ കൃഷി പാഠ പരിപാടി കുഞ്ഞുങ്ങൾ ശരിക്കും ആസ്വദിച്ചു.എങ്ങനെ കൃഷികൾ  കർഷകർ അറിഞ്ഞും അറിയാതെയും വിഷമയമായി മാറുന്നു എന്നും അത് പരിഹരിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും അദ്ദേഹം  കുട്ടികൾക്കും രക്ഷിതാക്കൾക്കും പകർന്ന് നൽകി.  സമാജം സാഹിത്യ വിഭാഗം മുൻ സെക്രട്ടറി ബിജു.കെ.സി പാടിയ നാടൻ കൃഷി പാട്ടുകൾ കുട്ടികൾ ഏറ്റുപാടി. കേരള  നവോത്ഥാനത്തെക്കുറിച്ച്​ ഐ.എസ്.സി.ജനറൽ സെക്രട്ടറി   ജിതേഷ്പുരുഷോത്തമൻ ക്ലാസെടുത്തു.

ഭരത് മുരളി നാടകോത്സവത്തിൽ മൂന്ന് തവണ മികച്ച സംവിധായകനുള്ള അവാർഡ് നേടിയ സാജിദ്കൊടിഞ്ഞിയുടെ നേതൃത്വത്തിൽ നടന്ന അഭിനയപരിശീലന കളരിയിൽ വിവിധ നാട്യ വ്യായാമങ്ങളും തത്​സമയ അഭിനയ രീതിയുമെല്ലാം   കളിയും കാര്യവും പറഞ്ഞ്​ സുനിൽകുന്നേരു നടത്തിയ ക്ലാസും ഏറെ ഹൃദ്യമായി. 

കൊച്ചുകുട്ടികളുടെ കഥ- കവിതാ ക്ലാസ്സുകൾക്കും കരകൗശല നിർമാണ-പാചക  പ്രവർത്തികൾക്കും   റസിയാ ഇഫ്തിക്കർ, സോണി ലാൽ, ജയശ്രീ അനിമോൻ, സുചിത്ര സുരേഷ് ,  ഖദീജ സാജിദ്, രാജി സണ്ണി , രഹ്ന, രത്ന ടീച്ചർ, ജയരാജ്, ജംഷീല ഷാജിത്, ജെസ്‌ന ഫൈസൽ, മമ്മുട്ടി തുടങ്ങിയവർ നേതൃത്വം നൽകി .
സമാപന സമ്മേളനത്തിൽ ഡോ. ബഷീർ മുഖ്യാതിഥിയായി . സമാജം പ്രസിഡൻറ്​ ഡോ.അൻസാരി  അധ്യക്ഷത വഹിച്ചു, സെക്രട്ടറി മണികണ്ഠൻ സ്വാഗതം ആശംസിച്ചു   ഐ.എസ്.സി പ്രസിഡൻറ്​ ഡോ.ശശി സ്റ്റീഫൻ, സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ, ട്രഷറർ സന്തോഷ്, വൈസ് പ്രസിഡൻറ്​ അഷ്‌റഫ് വളാഞ്ചേരി, വനിതാ വിഭാഗം സെക്രട്ടറി സോണി  ലാൽ,  ഡോ. ഷാജഹാൻ,  സുനിൽ കുന്നേറു, രാമചന്ദ്രൻ പേരാമ്പ്ര, ഷാജിഖാൻ എന്നിവർ സംസാരിച്ചു. 
ക്യാമ്പ് ഡയറക്ടർ  ഷാജിത് എ.ടി. റിപ്പോർട്ട് അവതരിപ്പിച്ചു.  സമാജം സാഹിത്യ വിഭാഗം സെക്രട്ടറി  മുജീബ് നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - malayalam samajam camp-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.