ബെസ്റ്റിയുടെ അണിയറ പ്രവർത്തകർ ദുബൈയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ
ദുബൈ: സംവിധായകൻ ഷാനു സമദ് തിരക്കഥയും സംവിധാനവും നിർവഹിച്ച പുതിയ സിനിമ ‘ബെസ്റ്റി’ വ്യാഴാഴ്ച ഗൾഫ് രാജ്യങ്ങളിലും പ്രദർശനം തുടങ്ങി. രണ്ടാഴ്ച മുമ്പ് കേരളത്തിലെ തിയറ്ററുകളിൽ റിലീസ് ചെയ്ത സിനിമ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണെന്ന് സംവിധായകൻ ഷാനു സമദ് ദുബൈയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അറിയിച്ചു. യു.എ.ഇ കൂടാതെ ഖത്തർ, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിലാണ് സിനിമ പ്രദർശനത്തിനെത്തിച്ചത്.
മികച്ച ഗാനങ്ങൾ കൊണ്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ട സിനിമ ഗൾഫിലും പ്രേക്ഷകർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൽ നാസർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. റെഷ് രാജ് ഫിലിംസാണ് ബെസ്റ്റി ഗൾഫിൽ പ്രദർശനത്തിച്ചെത്തിച്ചത്.
അഷ്കർ സൗദാൻ, ഷഹീൻ, സിദ്ദീഖ്, സാക്ഷി അഗർവാൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. മുസ്ലിം മത വിഭാഗത്തിലെ ഇടക്കെട്ട് സമ്പ്രദായം ഇതിവൃത്തമായി വരുന്ന സിനിമയിലെ പാട്ടുകളെല്ലാം ഹിറ്റ് ലിസ്റ്റിൽ ഇതിനകം ഇടംപിടിച്ചു കഴിഞ്ഞു. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ഔസേപ്പച്ചനാണ് ഈണം പകർന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.