ദുബൈ: അസ്ഥിര കാലാവസ്ഥമൂലമുണ്ടായ കനത്ത മഴയെ തുടർന്ന് താൽകാലികമായി നിർത്തിവെച്ച ദുബൈ-ഷാർജ ഇന്‍റർസിറ്റി ബസ് സർവിസുകൾ ശനിയാഴ്ച പുനരാരംഭിച്ചതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ദുബൈയിലെ ഇത്തിസലാത്ത് ബസ് സ്റ്റേഷനും ഷാർജയിലെ മുവൈലക്കും ഇടയിൽ സർവിസ് നടത്തുന്ന ഇ315 ബസാണ് ശനിയാഴ്ച രാവിലെ 11 മുതൽ സർവിസ് പുനരാരംഭിച്ചത്. സർവിസുകൾ പൂർണ ശേഷിയിലേക്ക് മടങ്ങുമ്പോൾ ചില ചെറിയ കാലതാമസങ്ങൾക്ക് ഉണ്ടായേക്കാമെന്നും ആർ.ടി.എ അറിയിച്ചു.
അബൂദബിയിലേക്കുള്ള ഇ101 ബസ് റൂട്ടുകൾ ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷന് പകരം അൽ ഖുബൈബ ബസ് സ്റ്റേഷനിൽ നിന്ന് പ്രവർത്തനം പുനരാരംഭിച്ചതായി വെള്ളിയാഴ്ച ആർ.ടി.എ പ്രഖ്യാപിച്ചിരുന്നു.
റോഡുകളിൽ വെള്ളം നിറഞ്ഞ സാഹചര്യത്തിലാണ് താൽകാലികമായി സർവിസുകൾ അൽ ഖുബൈബ ബസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുന്നതെന്നും വൈകതെ പുനസ്ഥാപിക്കുമെന്നും ആർ.ടി.എ വൃത്തങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.