ദുബൈ: കഴിഞ്ഞ അഞ്ചുദിവസമായി രാജ്യത്ത് തുടരുന്ന അസ്ഥിര കാലാവസ്ഥ അവസാനിച്ചതായി ആഭ്യന്തര മന്ത്രാലയവും ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റിയും (എൻ.സി.ഇ.എം.എ) സംയുക്തമായി അറിയിച്ചു. രാജ്യത്തുടനീളം കാലാവസ്ഥ സാധാരണ നിലയിലേക്ക് മാറിയതായും അധികൃതർ സ്ഥിരീകരിച്ചു. കാലാവസ്ഥയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളിലുണ്ടായ സംഭവ വികാസങ്ങൾ വിലയിരുത്തുന്നതിനായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉൾപ്പെടെ ബന്ധപ്പെട്ട അതോറിറ്റികൾ പങ്കെടുത്ത സംയുക്ത യോഗത്തിന് ശേഷമാണ് അധികൃതർ ഇക്കാര്യം വെളിപ്പെടുത്തിയത്.
കാലാവസ്ഥ സാഹചര്യങ്ങളിൽ പ്രകടിപ്പിച്ച സന്നദ്ധതയും ധ്രുത പ്രതികരണങ്ങൾക്കും ആഭ്യന്തര മന്ത്രാലയത്തിനും ബന്ധപ്പെട്ട അതോറിറ്റികളും സംഘം നന്ദി അറിയിച്ചു. സംഭവങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരങ്ങൾ കൃത്യമായി നിരീക്ഷിക്കേണ്ടതിന്‍റെയും ഔദ്യോഗിക സ്രോതസുകളെ മാത്രം ആശ്രയിക്കേണ്ടതിന്‍റെയും പ്രധാന്യം ഉദ്യോഗസ്ഥർ യോഗത്തിൽ ചൂണ്ടിക്കാട്ടി.
സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള ശക്തമായ സഹകരണത്തിലൂടെ സമൂഹങ്ങളെ സംരക്ഷിക്കുന്നതിനും പൊതു സുരക്ഷ വർധിപ്പിക്കുന്നതിനും ഭാവിയിലെ അടിയന്തര സാഹചര്യങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ ശക്തിപ്പെടുത്തുന്നതിനും സംയോജിത പ്രതികരണം സഹായിക്കുമെന്നും ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.