മെട്രോ പരിസരത്ത് പരിശോധന നടത്തുന്ന ആർ.ടി.എ
ഉദ്യോഗസ്ഥൻ
ദുബൈ: മെട്രോ, ട്രാം ഉൾപ്പെടെ എമിറേറ്റിലുടനീളമുള്ള റെയിൽവേ സംരക്ഷണ മേഖലയിൽ കഴിഞ്ഞ വർഷം 7129 ഫീൽഡ് സന്ദർശനങ്ങളും 11 പരിശോധന ക്യാമ്പയ്നുകളും സംഘടിപ്പിച്ചതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. റെയിൽവെ ആസ്തികളുടെ സംരക്ഷണവും സുരക്ഷിതമായ പ്രവർത്തനവും ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് പതിവ് പരിശോധനകൾ.
മെട്രോ, ട്രാം പരിസരങ്ങളിലാണ് പ്രധനമായും പരിശോധന കേന്ദ്രീകരിച്ചിരുന്നതെന്ന് ആർ.ടി.എയുടെ റെയിൽ ഏജൻസി ഡയറക്ടർ മുഹമ്മദ് അൽ അമീരി പറഞ്ഞു. പരിശോധനയിലൂടെ സാങ്കേതികമായ നിരവധി പ്രശ്നങ്ങൾ കണ്ടെത്താനും അംഗീകൃതമായ നടപടിക്രമങ്ങൾ അനുസരിച്ച് പരിഹരിക്കാനും ഫീൽഡ് ടീമിന് സാധിച്ചു. സുരക്ഷിതമായ പ്രവർത്തനം തുടരാനും അപകട സാധ്യതകൾ ലഘൂകരിക്കാനും പരിശോധനകളിലൂടെ കഴിഞ്ഞതായി അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും പ്രവർത്തനക്ഷമത നിരീക്ഷിക്കാനുമായി റെയിൽവെ ശൃംഖലകളിലുടനീളമുള്ള സ്റ്റേഷനുകളിലും റെയിൽവേ ലൈനുകളിലും പരിശോധന ക്യാമ്പയ്ൻ സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.