റാക് മുന്‍തസിര്‍ റോഡില്‍ വെള്ളം പമ്പ് ചെയ്ത് നീക്കുന്നു
റാസല്‍ഖൈമ: ഈ സീസണിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയില്‍ വെള്ളിയാഴ്ച്ച രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റാസല്‍ഖൈമ യാനസ് മലനിരയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. അസാധാരണ മഴക്കാണ് അജ്മാനും അല്‍ഐനും സാക്ഷ്യം വഹിച്ചത്. റാക് മലനിരകളില്‍ വ്യാപകമായി അതിശക്തമായ മഴ ലഭിച്ചു. മഴയില്‍ രാജ്യത്തിന്‍റെ വടക്ക്-കിഴക്ക് മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുത്തി. പര്‍വ്വതനിരകളില്‍ രൂക്ഷമായ മലവെള്ളപ്പാച്ചിലിനും മഴ വഴിവെച്ചു.
ചില പ്രദേശങ്ങളില്‍ അടുത്ത മണിക്കൂറുകളിലും മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു. ഭൂമിയുടെ ഉപരിതലം ചൂടാകുമ്പോള്‍ താഴെയുള്ള വായു ചൂടായി മുകളിലേക്ക് ഉയര്‍ന്ന് മേഘങ്ങള്‍ രൂപപ്പെട്ടതാണ്(കോണ്‍വെക്റ്റീവ് മേഘങ്ങള്‍) കാറ്റിനും ഇടിമുഴക്കത്തിനുമൊപ്പം അതിവര്‍ഷത്തിനും ഇടയാക്കിയത്. ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരങ്ങള്‍ പ്രകാരം റാക് യാനസ് മലനിര 244 മില്ലി മീറ്റര്‍, അജ്മാന്‍ മനാമ 234.7, അല്‍ ഐന്‍ അല്‍ഹയര്‍ 234.1, റാക് മെബ്രാഹ് മലനിര 229.7, അല്‍ഐന്‍ ഖതം അല്‍ഷഖ്ല 226.6 മില്ലി മീറ്റര്‍ എന്നിങ്ങനെയാണ് മഴ രേഖപ്പെടുത്തിയത്. മഴ പെയ്തൊഴിഞ്ഞെങ്കിലും റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും രൂപപ്പെട്ട വെള്ളക്കെട്ടും അനുബന്ധ തടസങ്ങളും ഒഴിവാക്കുന്ന തീവ്രശ്രമങ്ങളിലാണ് അധികൃതര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.