Posted On
date_range Updated On
date_range അടുത്ത ആഴ്ച വീണ്ടും മഴ ലഭിക്കും
ദുബൈ: രാജ്യത്ത് അടുത്ത ആഴ്ച വീണ്ടും മഴ സാധ്യതയുണ്ടെന്ന് അധികൃതർ. എന്നാൽ ഇക്കഴിഞ്ഞ ദിവസങ്ങളിലെ കാറ്റും മഴയും പോലെ ശക്തമാകില്ലെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മാർച്ച് 31 മുതൽ ഏപ്രിൽ ഒന്ന് വരെയുള്ള ദിവസങ്ങളിലാണ് മഴ പ്രതീക്ഷിക്കുന്നത്. ഈ ദിവസങ്ങളിൽ പാളി രൂപത്തിലുള്ള മേഘങ്ങൾ രൂപപ്പെടുകയും മിതമായ മഴ ലഭിക്കുകയും ചെയ്യുമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.
അതേസമയം ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും ലഭിക്കും. അൽഐൻ ഉൾപ്പെടെ തെക്കൻ ഉൾനാടൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യതയുള്ളത്. തീരപ്രദേശങ്ങളിൽ പുതിയ കാലാവസ്ഥ മാറ്റത്തിന് വലിയ സ്വാധീനം ഉണ്ടാകില്ലെന്നാണ് പ്രവചിക്കപ്പെടുന്നത്. ഇതിൽ ജനങ്ങൾ പ്രത്യേകം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വസന്തകാലത്തെ സാധാരണ കാലാവസ്ഥാ മാറ്റങ്ങളുടെ ഭാഗമാണിതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.