മലയാളം മിഷൻ അൽഐൻ ചാപ്റ്റർ ഓണാഘോഷത്തിൽ പങ്കെടുക്കുന്നവർ
അൽഐൻ: മലയാളം മിഷൻ അൽഐൻ ചാപ്റ്റർ ഓണാഘോഷം ഒക്ടോബർ 27, 28 തീയതികളിലായി അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ അങ്കണത്തിൽ അരങ്ങേറി. മലയാളം മിഷൻ അൽഐൻ ചാപ്റ്റർ ചെയർമാൻ ഡോ. ഷാഹുൽ ഹമീദ് അധ്യക്ഷനായ ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് ജിമ്മി ഉദ്ഘാടനം നിർവഹിച്ചു.ഐ.എസ്.സി ജനറൽ സെക്രട്ടറി മണികണ്ഠൻ ഇ.കെ. സലാം, താരാട്ട് പ്രസിഡന്റ് ജംഷീല ഷാജിത്ത്, ഐ.എസ്.സി ചെയർ ലേഡി ബബിത ശ്രീകുമാർ എന്നിവർ ആശംസകൾ നേർന്നു.
അസി. ട്രഷറർ ഇഫ്തിഖാർ, വൈസ് പ്രസിഡന്റ് സുരേഷ് തിരുക്കുളം, മുൻ പ്രസിഡന്റ് മുസ്തഫ മുബാറക്, വിമൻസ് ഫോറം സെക്രട്ടറി സ്മിത രാജേഷ് എന്നിവർ സന്നിഹിതരായിരുന്നു. അൽഐൻ ചാപ്റ്റർ സെക്രട്ടറി റസിയ ഇഫ്തിഖാർ സ്വാഗതവും ഐ.എസ്.സി സാഹിത്യ വിഭാഗം സെക്രട്ടറി രമേശ് നന്ദിയും പറഞ്ഞു.
തുടർന്ന് മലയാളം മിഷൻ കുട്ടികളും അധ്യാപകരും ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. യു.എ.ഇ കോഓഡിനേറ്റർ കെ.എൽ. ഗോപി, ലുലു റീജനൽ മാനേജിങ് ഡയറക്ടർ ഷാജി ജമാലുദ്ദീൻ, മറ്റു വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.