മലപ്പുറം സ്വദേശി അബൂദബിയിൽ കുഴഞ്ഞുവീണു മരിച്ചു

അബൂദബി: മലപ്പുറം സ്വദേശി അബൂദബിയിൽ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം വഴിക്കടവ് പള്ളിത്തൊടിക വീട്ടിൽ സുലൈമാൻ - സുഹറ ദമ്പതികളുടെ മകൻ നിഷാദ് (40) ആണ് മരിച്ചത്.

വിസിറ്റിങ്ങില്‍ വന്നതാണ് എന്നാണ് വിവരം. സൂപ്പർമാർക്കറ്റിൽ എത്തിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ മഫ്‌റക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി. അസീനയാണ് ഭാര്യ.

News Summary - Malappuram native Nishad died in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.