മലപ്പുറം സ്വദേശി അബൂദബിയില്‍ നിര്യാതനായി

അബൂദബി: രോഗ ബാധിതനായി ചികില്‍സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയില്‍ നിര്യാതനായി. മലപ്പുറം കുളത്തൂര്‍ കാവിലക്കാട് തോട്ടുങ്ങല്‍ മൊയ്തീന്‍ മുസ്​ലിയാരാണ്​ (45) മരിച്ചത്.

അബൂദബി ബനിയാസില്‍ ഗ്രോസറി ജീവനക്കാരനായിരുന്ന മൊയ്തീൻ ദിവസങ്ങളായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പരേതരായ അലവി-ഹവ്വാ ഉമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ: ഹൈറുന്നിസ. മക്കള്‍: മുസ്നിഹ, മുഹ്‌സിന, മുബഷിറ. സഹോദരങ്ങള്‍: ഫാത്വിമ, ആമിന, മുഹമ്മദ് അഷ്‌റഫ് (റാസല്‍ ഖൈമ).

നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

News Summary - malappuram native moidheen musliyar obit Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.