കോവിഡ്​: മലപ്പുറം സ്വദേശി അൽഐനിൽ മരിച്ചു

ദുബൈ: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന മലപ്പുറം പുലാമന്തോൾ വളപുരത്തെ പി.ടി.എസ്​ അഷ്റഫ് (56)അൽ ഐനിൽ നിര്യാതനായി. 30 വർഷമായി ഇവിടെ ബിസിനസായിരുന്നു. കുടുംബവും അൽഐനിലായിരുന്നു. കെ.എം.സി.സി പെരിന്തൽമണ്ണ നിയോജക മണ്ഡലം ഭാരവാഹിയാണ്.

ഖബറടക്കം യു.എ.ഇയിൽ. പിതാവ്: കുരുവമ്പലം വില്ലേജ് ഓഫീസറായിരുന്ന പരേതനായ പി.ടി.എസ്​ മുഹമ്മദ് കുട്ടി ഹാജി. മാതാവ്: പാത്തുമ്മകുട്ടി ഒളകര ചേങ്ങോട്ടൂർ. ഭാര്യ: പിച്ചൻചീരാത്ത് ഫാത്തിമ സുഹറ പൊന്മള. മക്കൾ: മുഹമ്മദ് കുട്ടി (അൽ ഐൻ), ഫാത്തിമ നസ്റിൻ (ബേബി), ഖദീജ (ബി.ഡി.എസ്​ വിദ്യാർത്ഥി, മുക്കം), ആമിന നിഷാന (എട്ടാം ക്ലാസ്​). മരുമക്കൾ: എം.കെ. ഷമീർ കാരാതോട്, സുമയ്യ തിരൂർ.

സഹോദരങ്ങൾ: സൈതാലി കുട്ടി (കുഞ്ഞൂട്ടി), പി.ടി.എസ്​. മൂസു (കെ.വി.വി.ഇ.എസ്​ ജില്ലാ വൈസ് പ്രസിഡൻറ്​), ലത്തീഫ്, മുഹമ്മദ് ഹനീഫ (താലൂക്ക് വ്യവസായ ഓഫീസർ, പെരിന്തൽമണ്ണ), നവാസ്, ആമിന കുട്ടി മങ്കട, ആയിഷ കുട്ടി കട്ടുപ്പാറ, അലീമു മണ്ണാർക്കാട്. 

Tags:    
News Summary - malappuram native death in uae malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.