മലപ്പുറത്തി​െൻറ ആവേശക്കാറ്റ്​ ​  പ്രവാസ ലോകത്തു​ം

ദുബൈ: മലപ്പുറം മണ്ഡലം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ പ്രവാസലോകത്തും ആവേശത്തിര. ഉപതെരഞ്ഞെടുപ്പായതിനാലും മലപ്പുറമായതിനാലും തുടക്കത്തിൽ അധികമാരും വലിയ താൽപര്യം കാണിച്ചിരുന്നില്ലെങ്കിലും കലാശെക്കാട്ടിലേക്ക് നീങ്ങുേമ്പാൾ ഇപ്പോൾ മണ്ഡലത്തിൽ വീറും വാശിയും മുറുകിയതോടെ അതി​െൻറ അനുരണനങ്ങൾ ഗൾഫിലും പ്രതിഫലിക്കുന്നുണ്ട്. നാട്ടിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ അതേചൂടിൽ മാധ്യമങ്ങളിലുടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ഇവിടെയെത്തുന്നതും ആവേശത്തിന് ആക്കം പകരുന്നു.

യു.ഡി.എഫും എൽ.ഡി.എഫും വിജയത്തിനും ബി.ജെ.പി വോട്ടുകൂട്ടാനും അരയും തലയും മുറുക്കിരംഗത്തെത്തിയ സാഹചര്യത്തിലാണ് പ്രവാസലോകവും അതിൽ അണിചേരുന്നത്. ഏറ്റവും കൂടുതൽ പ്രവാസികളുള്ള മണ്ഡലങ്ങളിലൊന്നാണ് മലപ്പുറം. ഇ.അഹമ്മദി​െൻറ നിര്യാണത്തെ തുടർന്നുള്ള ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗി​െൻറ ഏറ്റവും ജനകീയ നേതാവായ പി.കെ.കുഞ്ഞാലിക്കുട്ടി തന്നെ മത്സരിക്കുന്നത് ലീഗി​െൻറ പ്രവാസി സംഘടനയായ കെ.എം.സി.സിക്കാരിൽ ആഹ്ലാദമുണ്ടാക്കിയിട്ടുണ്ട്.ദുബൈയിൽ നിന്ന് സംഘടനയുടെ പല സീനിയർ നേതാക്കളും മലപ്പുറത്തേക്ക് തിരിച്ചുകഴിഞ്ഞു. മണ്ഡലത്തിൽ വോട്ടർമാരായ നിരവധി ലീഗുകാർ യു.എ.ഇയിലുണ്ടെങ്കിലും പലർക്കും വോട്ടുചെയ്യാൻ പോകാനാവാത്ത സാഹചര്യമാണ്. അതുകൊണ്ടുതന്നെ നാട്ടിലെ കുടുംബക്കാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വോട്ട് ഫോണിലൂടെയും വാട്ട്സാപ്പിലൂടെയും കുഞ്ഞാപ്പക്ക് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് അവർ. 

ഇ.അഹമ്മദി​െൻറ 1.94 ലക്ഷം വോട്ടി​െൻറ ഭൂരിപക്ഷം രണ്ടര ലക്ഷമായി വർധിപ്പിക്കുകയാണ് ഇത്തവണ തങ്ങളുടെ ലക്ഷ്യമെന്ന് കെ.എം.സി.സി ദുബൈ പ്രസിഡൻറ് പി.കെ.അൻവർ നഹ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. വി.എസ്. അച്യൂതാനന്ദൻ െഎസ്ക്രീം കേസ് പ്രചാരണത്തിൽ എടുത്തിട്ടേതാടെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കൂടുമെന്ന് ഉറപ്പായി. കുഞ്ഞാലിക്കുട്ടിക്ക് ഭൂരിപക്ഷം കൂട്ടി മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിക്കൂട്ടിലാക്കാനാണ് അദ്ദേഹത്തി​െൻറ ശ്രമം^അൻവർ നഹ പറഞ്ഞു.  കഴിഞ്ഞ പാർലമ​െൻറ് തെരഞ്ഞെടുപ്പിൽ 69 ശതമാനമായിരുന്നു പോളിങ്. ഇത് 75 ശതമാനമായാൽ ഭൂരിപക്ഷം വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ വനിത സംഗമവും മറ്റു രാഷ്ട്രീയക്കാരെ കൂടി ഉൾപ്പെടുത്തി ജനസഭയും നടത്തി. 
തെരഞ്ഞെടുപ്പ് ഉണർവ് പ്രവാസികളിലുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അത്. വർഗീയ ധ്രുവീകരണത്തിലൂടെ വോട്ട് നേടാമെന്ന ബി.ജെ.പിയുടെ മോഹം എല്ലാ വിഭാഗക്കാരും സൗഹൃദത്തോടെ ജീവിക്കുന്ന മലപ്പുറത്ത് നടക്കില്ലെന്നും നഹ കൂട്ടിച്ചേർത്തു. 

അതേസമയം കോൺഗ്രസ് ലീഗിനൊപ്പം ചേരാതെ വേറിട്ടാണ് ഇത്തവണ പ്രചരണം നടത്തുന്നത്. കോൺഗ്രസ് അനുകൂല സംഘടനായ ഇൻകാസി​െൻറ വിവിധ എമിറേറ്റുകളിലുള്ള മലപ്പുറം ജില്ലാ കമ്മിറ്റികൾ കൺവെൻഷനുകൾ നടത്തി. കഴിഞ്ഞ ദിവസം ദുബൈയിൽ നടന്ന യു.എ.ഇ തല കൺവെൻഷൻ വി.ടി.ബൽറാം എം.എൽ.എയാണ് ഉദ്ഘാടനം ചെയ്തത്. കുഞ്ഞാലിക്കുട്ടിയുമായി കോൺഗ്രസിന് അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹത്തി​െൻറ വിജയം ഉറപ്പിക്കാൻ ഇതിനകം നാട്ടുകാരായ നിരവധി കോൺഗ്രസ് പ്രവർത്തകർ മണ്ഡലത്തിലെത്തിയതായും ഇൻകാസ് നേതാവ് പുന്നക്കൻ മുഹമ്മദലി പറഞ്ഞു. എന്നാൽ ഇത്തവണ ഇടതുപക്ഷത്തിന് പ്രതീക്ഷയേറെയാണെന്നാണ് ഇടത് സാംസ്കാരിക പ്രവർത്തകനായ കെ.എൽ.ഗോപി പറഞ്ഞത്. ബി.ജെ.പിയുടെ മുന്നേറ്റം രാജ്യവ്യാപകമായി ഉണ്ടാകുന്നത് കോൺഗ്രസി​െൻറ പിടിപ്പുകേടുകൊണ്ടാണെന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. മുതിർന്ന കോൺഗ്രസ് നേതാക്കൾപോലും കൂട്ടത്തോടെ ബി.ജെ.പിയിൽ ചേരുകയാണ്. ഇൗ സാഹചര്യത്തിൽ ഇടതുപക്ഷത്തി​െൻറ കൂടെ നിൽക്കുന്നതാണ് ശരിെയന്ന് മതേതര വിശ്വാസികൾ തിരിച്ചറിയുന്നുണ്ട്. 
ഇത് വോെട്ടടുപ്പിൽ പ്രതിഫലിക്കും. മുെമ്പാന്നും കാണാത്ത ആവേശം മലപ്പുറത്തുകാരായ ഇടതുപക്ഷ അനുഭാവമുള്ള പ്രവാസികളിൽ ഇത്തവണ ദൃശ്യമാണെന്നും വോട്ട് പരമാവധി പെട്ടിയിലാക്കാൻ ഇവിടെ നിന്ന് സാധ്യമാകുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ഗോപി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.

News Summary - malappuram election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.