വാർഷിക ഫുജൈറ റണ്ണിന്റെ സ്പോൺസർഷിപ് കരാറിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് ഡയറക്ടർ ഷംലാൽ അഹമ്മദും എൻ.ബി.എഫ് സി.ഇ.ഒ അദ്നാൻ അൻവറും ഒപ്പുവെക്കുന്നു. മലബാർ ഗ്രൂപ് വൈസ് ചെയർമാൻ കെ.പി. അബ്ദുസലാം, ഫിനാൻസ് ആൻഡ് അഡ്മിൻ ഡയറക്ടർ സി.എം.സി അമീർ തുടങ്ങിയവർ സമീപം
ദുബൈ: നാഷനല്‍ ബാങ്ക് ഓഫ് ഫുജൈറ (എൻ.ബി.എഫ്)യുടെ വാർഷിക ഫുജൈറ റണ്ണിന്റെ സ്പോൺസർമാരായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. ഇത് ഏഴാം തവണയാണ് എൻ.ബി.എഫ് ഫുജൈറ റണ്ണിൽ മലബാര്‍ ഗോള്‍ഡിന്റെ സ്പോണ്‍സര്‍ഷിപ് നേടുന്നത്.
നവംബര്‍ 22നാണ് ഈ വര്‍ഷത്തെ ഫുജൈറ റണ്‍. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖിയുടെ രക്ഷാകര്‍തൃത്വത്തിലാണ് ഫുജൈറ റണ്‍ സംഘടിപ്പിക്കുന്നത്. ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക്കിന് സമീപമുള്ള ഫുജൈറ ഫെസ്റ്റിവല്‍ സ്ക്വയറില്‍ ആരംഭിച്ച് അവിടെത്തന്നെ അവസാനിക്കുന്ന ഈ വര്‍ഷത്തെ ഓട്ടം, ചരിത്രപ്രസിദ്ധമായ ഫുജൈറ നഗരത്തിലൂടെയും അതിന്റെ പ്രകൃതിരമണീയമായ ചുറ്റുപാടുകളിലൂടെയും സഞ്ചരിച്ചാണ് മുന്നോട്ടുപോവുക.
മൂന്ന്, അഞ്ച്, 10, 11 കിലോമീറ്റര്‍, എന്നിവ കൂടാതെ നിശ്ചയദാര്‍ഢ്യമുള്ള ആളുകള്‍ക്ക് വേണ്ടിയുള്ള ഓട്ടം എന്നിങ്ങനെ ആറ് വിഭാഗങ്ങളിലാണ് ഫൂജൈറ റണ്‍ നടക്കുന്നത്. പങ്കെടുക്കുന്ന എല്ലാവര്ക്കും ടി-ഷര്‍ട്ടുകള്‍ നല്‍കും. ഓരോ റണ്‍ വിഭാഗത്തിലെയും മികച്ച പുരുഷ-സ്ത്രീ പങ്കാളികള്‍ക്ക് മെഡലുകളും കാഷ് പ്രൈസുകളും സമ്മാനിക്കും. വ്യക്തിഗത രജിസ്ട്രേഷന് https://fujairahrun.com/ സന്ദര്‍ശിക്കാം. നവംബര്‍ 16ന്, അല്ലെങ്കില്‍ നിശ്ചിത അപേക്ഷകള്‍ ലഭിച്ചുകഴിഞ്ഞാലോ രജിസ്ട്രേഷൻ സമയം അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.