മലബാർ പ്രവാസി സംഘടിപ്പിച്ച ‘സമാദരം യു.എ.ഇ’ പരിപാടിയിൽ പങ്കെടുത്തവർ
ദുബൈ: യു.എ.ഇയുടെ 54ാം ദേശീയദിനത്തിന്റെ ഭാഗമായി മലബാർ പ്രവാസിയുടെ ആഭിമുഖ്യത്തിൽ ‘സമാദരം യു.എ.ഇ’ എന്ന പേരിൽ ആഘോഷ പരിപാടി സംഘടിപ്പിച്ചു. ഗ്ലോബൽ പീസ് അംബാസഡർ ഹുസയ്ഫ ഇബ്രാഹിം പരിപാടി ഉദ്ഘാടനം ചെയ്തു.
നബാദ് അൽ ഇമാറാത് ഡയറക്ടർമാരായ അബ്ദുല്ല സാലം, മുഹമ്മദ് അസീം, ഉമ്മു മർവാൻ, ശരീഫ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. അഡ്വ. മുഹമ്മദ് സാജിദ് ‘ഇൻഡോ-അറബ് സുദൃഢ ബന്ധം’ എന്ന വിഷയം അവതരിപ്പിച്ചു. മോഹൻ എസ്. വെങ്കിട്ട്, ഡോ. ബാബു റഫീഖ്, മുരളീ കൃഷ്ണൻ, മൊയ്തു, ഷൈജ, ആബിദ, സമീറ തുടങ്ങിയവർ സംസാരിച്ചു.
മലബാർ പ്രവാസി ആക്ടിങ് പ്രസിഡന്റ് മൊയ്തു കുറ്റ്യാടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശങ്കർ നാരായൺ സ്വാഗതവും മുഹമ്മദ് അലി നന്ദിയും പറഞ്ഞു. യു.എ.ഇയുടെ ഉന്നമനത്തിനു വേണ്ടി ജീവത്യാഗം ചെയ്തവരെ ചടങ്ങിൽ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.