മാള മഹല്ല് പ്രവാസിസംഘം വാർഷികസംഗമം
ദുബൈ: മാള മഹല്ല് പ്രവാസിസംഘം വാർഷികസംഗമം നടത്തി. മാള മുഹ്‌യിദ്ദീൻ ജുമാമസ്ജിദ് ഇമാം മൗലവി സുബൈർ മന്നാനി ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ അശ്റഫ് താമരശ്ശേരി മുഖ്യാതിഥി ആയിരുന്നു. മാള മഹല്ല് പ്രസിഡന്‍റ് എ.എ. അഷ്റഫ്, മുൻ പ്രസിഡന്‍റ് എ.എ. അബ്ദുന്നാസർ, കലാഭവൻ ഹമീദ് ഹംദാൻ, പീസ് വാലി സ്ഥാപകൻ മുഹമ്മദ് അഷ്റഫ്, പ്രവാസിസംഘം ദുബൈ ആൻഡ് നോർത്തേൺ എമിറേറ്റ്സ് ചാപ്റ്റർ വൈസ് പ്രസിഡന്‍റ് ഷാഹുൽ ഹമീദ്, ജോ. സെക്രട്ടറി പി.കെ. നിഷാദ്, ട്രഷറർ ബഷീർ മൊയ്തീൻ, അബൂദബി ചാപ്റ്റർ പ്രസിഡന്‍റ് നസീർ ഹുസൈൻ, വി.എസ്. അൻവർ, ഫൈസൽ ഇസ്‌മാഈൽ, കെ.പി. അശ്റഫ് എന്നിവർ സംസാരിച്ചു.
അശ്റഫ് താമരശ്ശേരി, എ.എ. അഷറഫ്, എ.എ. അബ്ദുന്നാസർ, മുഹമ്മദ് അഷറഫ്, ഹമീദ് ഹംദാൻ, മുഹമ്മദ് അബാൻ, ബഷീർ മൊയ്തീൻ, പി.കെ. നിഷാദ്, ഡോ. ഹസീന ബീഗം, ഷാഹുൽ ഹമീദ്, ഉമർ മുക്താർ, സനീറ അസീസ്, ഡോ. ഹസീന ബീഗം, അഡ്വ. വി.എസ്. മുഹമ്മദ് റഫീഖ്, അനസ് മാള എന്നിവരെ ആദരിച്ചു. അബൂദബി ചാപ്റ്റർ സെക്രട്ടറി അഡ്വ. മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. ദുബൈ ആൻഡ് നോർത്തേൺ എമിറേറ്റ്സ് ചാപ്റ്റർ സെക്രട്ടറി അനസ് മാള സ്വാഗതവും പ്രസിഡന്‍റ് സഗീർ നാലകത്ത് നന്ദിയും പറഞ്ഞു. ഷാനി ഷാഹുൽ, ഡോ. ഹസീന ബീഗം എന്നിവർ അവതാരകരായി. ഹമീദ് ഹംദാൻ, ഷാജി പട്ടേപ്പാടം, ജിക്കു തിരുത്തിപ്പുറം, ഷമീർ നൊസ്റ്റാൾജിയ, നിഷാദ് എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.