യു.എ.ഇയുടെ ഉന്നത സിവിലിയൻ ബഹുമതിയായ അബൂദബി അവാർഡ് അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യൂസഫലിക്ക് നൽകി ആദരിക്കുന്നു (ഫയൽ ചിത്രം)

അബൂദബി ചേംബറി​െൻറ തലപ്പത്ത്​ എം.എ. യൂസഫലിയും

അബൂദബി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെ അബൂദബി ചേംബർ ഡയറക്ടർ ബോർഡ് വൈസ് ചെയർമാനായി നിയമിച്ചു. അബൂദബി കിരീടാവകാശിയും യു.എ.ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാനാണ് ചേംബർ ഡയറക്ടർ ബോർഡ്​ പുനസംഘടിപ്പിച്ച്​ ഉത്തരവിറക്കിയത്​. ഡയറക്ടർ ബോർഡിലുള്ള ഏക ഇന്ത്യക്കാരനാണ്​ യൂസഫലി. അബൂദബിയിലെ വാണിജ്യ വ്യവസായ രംഗത്തു നിന്നുള്ള 29 പ്രമുഖരെയാണ് പുതിയ ഡയറക്ടർ ബോർഡിൽ നിയമിച്ചത്.

അബ്​ദുല്ല മുഹമ്മദ് അൽ മസ്റോയിയാണ് ഡയറക്ടർ ബോർഡ് ചെയർമാൻ. അലി ബിൻ ഹർമാൽ അൽ ദാഹിരിയെ വൈസ് ചെയർമാനായി നിയമിച്ചു. മസൂദ് റഹ്‌മ അൽ മസൂദിനെ ട്രഷററായും സയ്യിദ് ഗുംറാൻ അൽ റിമൈത്തിയെ ഡെപ്യൂട്ടി ട്രഷററായും നിയമിച്ചിട്ടുണ്ട്​.

വിനയത്തോടെയും അഭിമാനത്തോടെയുമാണ് അബൂദബി നിയമനത്തെ കാണുന്നതെന്ന് എം.എ. യൂസഫലി പറഞ്ഞു. ദീർഘദർശികളായ ഭരണാധികാരികളോട് നന്ദി രേഖപ്പെടുത്തുന്നു. അർപ്പിതമായ ഉത്തരവാദിത്വം നിറവേറ്റാൻ പ്രയത്നിക്കും. യു.എ.ഇയുടെയും ഇന്ത്യയുടെയും സാമ്പത്തിക ഉന്നമനത്തിനായി ഇനിയും പ്രവർത്തിക്കുമെന്നും യൂസഫലി കൂട്ടിച്ചേർത്തു.

അബൂദബിയുടെ വാണിജ്യ വ്യവസായ രംഗത്ത് നിർണായക സ്വാധീനം ചെലുത്തുന്ന സ്ഥാപനമാണ് അബൂദബി ചേംബർ. അബൂദബിയിലെ എല്ലാ വാണിജ്യ വ്യവസായ സ്ഥാപനങ്ങളും അംഗങ്ങളായ അബൂദബി ചേംബർ ഗവൺമെൻറിനും വാണിജ്യ സമൂഹത്തിനും ഇടയിൽ ചാലകശക്തിയായി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമാണ്.

അബൂദബിയിൽ പ്രവർത്തിക്കുന്ന ഏതൊരു സ്ഥാപനത്തിനും ചേംബറി​െൻറ അനുമതി ആവശ്യമാണ്. വാണിജ്യ-വ്യവസായ മേഖലയിലും ജീവകാരുണ്യ രംഗത്തും നൽകുന്ന മികച്ച പിന്തുണക്കുള്ള അംഗീകാരമായി യു.എ.ഇയുടെ ഉന്നത സിവിലിയൻ ബഹുമതിയായ അബൂദബി അവാർഡ് നൽകി യൂസഫലിയെ ആദരിച്ചിരുന്നു.

Tags:    
News Summary - MA Yusuff Ali became the vice chairman of abu dhabhi chamber

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.