ജനക്ഷേമ ദൗത്യത്തിൽ മറ്റൊരു നാഴികക്കല്ല്​  –യൂസുഫലി എം.എ

ദുബൈ: ക്രാന്തദർശികളായ യു.എ.ഇ നേതൃത്വം മികച്ച പ്രഫഷനലുകൾക്ക്​ അവസരം നൽകുന്നതിലും രാജ്യത്തി​​​െൻറ സർവോൻമുഖ വികസനത്തിലും എത്രമാത്രം കരുതൽ പുലർത്തുന്നു എന്ന്​ ബോധ്യപ്പെടുത്തുന്നതാണ്​ തൊഴിൽ^വിസ നയം മാറ്റ തീരുമാനമെന്ന്​ ലുലുഗ്രൂപ്പ്​ ഇൻറർനാഷനൽ ചെയർമാനും എം.ഡിയുമായ യൂസുഫലി എം.എ അഭിപ്രായപ്പെട്ടു.

ചെറുകിട-ഇടത്തരം സംരംഭങ്ങൾ (എസ്​.എം.ഇ) കൂടുതൽ ശക്​തിപ്പെടും. ബാങ്ക്​ ഗ്യാരണ്ടി വ്യവസ്​ഥ ഒഴിവാക്കുന്നത്​ റിക്രൂട്ട്​മ​​െൻറ്​ പ്രക്രിയ അതീവ സുഗമമാക്കാനും വിവിധ സ്​ഥാപനങ്ങൾക്ക്​ വൈവിധ്യമാർന്ന രാജ്യങ്ങളിൽ നിന്ന്​ മാനവ വിഭവശേഷി സ്വരൂപിക്കാനും സഹായകമാവും. ചെറിയ മുതൽ മുടക്കിൽ ലഭ്യമാക്കുന്ന നിർബന്ധിത ഇൻഷുറൻസ്​ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യും.  

നൂറു ശതമാനം നിക്ഷേപത്തിന്​ അവസരം, പ്രഫഷനലുകൾക്ക്​ ദീർഘകാല വിസ, സാമ്പത്തിക വളർച്ചക്ക്​ ഉതകുന്ന വിവിധ പദ്ധതികൾ എന്നിവക്ക്​ പുറമെ പ്രഖ്യാപിക്കപ്പെട്ട ഇൗ വിസാ നയം മേഖലയുടെ സാമ്പത്തിക^നിക്ഷേപ പ്രഭവകേന്ദ്രമായി യു.എ.ഇയെ മാറ്റുമെന്നും യൂസുഫലി കൂട്ടിച്ചേർത്തു. 

Tags:    
News Summary - ma yousafali-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.