ദുബൈ: വയനാട് മുസ്ലിം ഓർഫനേജ് (ഡബ്ല്യു.എം.ഒ) മുൻ ജനറൽ സെക്രട്ടറി എം.എ. ജമാലിന്റെ അനുസ്മരണാർഥം ഈ മാസം 16ന് ദുബൈ വിമൻസ് അസോസിയേഷൻ ഹാളിൽ സംഘടിപ്പിക്കുന്ന ‘സ്മരണീയം 2025’ സമ്മേളനത്തിൽ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, സ്വാമി ആത്മദാസ് യമി, കെ.ടി. അഷ്റഫ് എന്നിവർ പങ്കെടുക്കും.
പരിപാടി വിജയിപ്പിക്കാൻ 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
ഷംസുദ്ദീൻ ബിൻ മുഹ്യിദ്ദീൻ, പി.എ. സൽമാൻ, അബ്ദുസ്സമദ് സാബീൽ, ബാബു തിരുനാവായ, അൻവർ അമീൻ, പൂക്കോയ തങ്ങൾ, പൊയിൽ അബ്ദുല്ല, യഹ്യ തളങ്കര, എളേറ്റിൽ ഇബ്രാഹിം, എ.കെ. അബ്ദുല്ല, കെ.എം. കുട്ടി ഫൈസി അച്ചൂർ, ഹമീദ് കൂരിയാടൻ, അൻവർ നഹ, ഹമീദ് ഹാജി സൽമ, റഷീദ് തങ്ങൾ, സകരിയ ദാരിമി, അബ്ദുല്ല വലിയാണ്ടി എന്നിവരെ രക്ഷാധികാരികളായും കെ.പി. മുഹമ്മദ് ചെയർമാനും മജീദ് മടക്കിമല ജന. കൺവീനറും അഡ്വ. മുഹമ്മദലി ട്രഷററുമായ പ്രോഗ്രാം കമ്മിറ്റിയെയും തെരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളും രൂപവത്കരിച്ചു.
ഷാനിഫ് വാഫിയുടെ പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ ഡബ്ല്യു.എം.ഒ ദുബൈ ചാപ്റ്റർ പ്രസിഡന്റ് കെ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ഡബ്ല്യു.എം.ഒ അബൂദബി കമ്മിറ്റി രക്ഷാധികാരി എ.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പി.കെ. ഇസ്മായിൽ, ഹംസ തൊട്ടി, ഡബ്ല്യു.എം.ഒ ഷാർജ കമ്മിറ്റി ജന. സെക്രട്ടറി അൻവർ സാദത്, അബ്ദുല്ല വലിയാണ്ടി, അഷ്റഫ് കൊടുങ്ങല്ലൂർ, ഹസ്സൻ ചാലിൽ, കെ.പി.എ. സലാം, കെ.വി. ഇസ്മായിൽ, അഡ്വ. ഇബ്രാഹിം ഖലീൽ, അസീസ് സുൽത്താൻ, ബഷീർ ഉളിയിൽ, സത്താർ കുരിക്കൾ എന്നിവർ സംസാരിച്ചു. മജീദ് മടക്കിമല സ്വാഗതവും രഹ്നാസ് യാസീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.