നമ്മുടെ പൂന്തോട്ടങ്ങൾ മനോഹരമാക്കാൻ പറ്റിയ ഒരു ചെടിയാണ് ലൈകോപോഡിയം. എല്ലാ ചെടികളെയും പോലെ അല്ല ഇത് വളരുന്നത്. എല്ലാ ചെടികളും മുകളിലോട്ട് വളരുന്നതെങ്കിൽ ഈ ചെടി കീഴോട്ടാണ് വളരുന്നത്. അതുകൊണ്ട് തന്നെ ഈ ചെടിയെ റിവേഴ്സ് പ്ലാന്റ് എന്നും പറയും. ഈ ചെടി ക്ലബ് മോസസ് ഇനത്തിൽ പെട്ടതാണ്. ഇതിനെ ഗ്രൗണ്ട് പൈൻസ്, ക്രീപ്പിങ് സെഡാർസ് എന്നൊക്കെ പറയും.
ലൈകോപോഡിയാസിയ എന്ന കുടുംബത്തിൽ പെട്ടതാണീ ചെടി.
നല്ല ഈർപ്പം ഇഷ്ടപ്പെടുന്ന ഒരു ചെടിയാണിത്. ഇതിൽ പൂക്കൾ ഉണ്ടാവില്ല. പച്ച നിറമാണ് ഇതിനെ കൂടുതൽ ആകർഷകമാക്കുന്നത്. നേരിട്ട് സൂര്യപ്രകാശം കിട്ടാത്ത സ്ഥലത്ത് വളർത്തുന്നതാണ് ഉത്തമം. ഇതിന്റെ ഇലകൾ സൂജി പോലെ തോന്നും. ചെടിയുടെ കൊമ്പുകൾ മുഴുവനും ഇലകൾ പോലെ കാണും. ഓർക്കിഡിന് ഉപയോഗിക്കുന്ന പോട്ടിങ് മിക്സാണ് ഉപയോഗിക്കേണ്ടത്. കൊക്കോ ചിപ്സ്, ചകിരി എന്നിവ ചേർത്ത് മിക്സ് തയ്യാറാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.