ദുബൈ: ആഗോള മര വ്യവസായ മേഖലയിലെ അത്യാധുനിക സാങ്കേതികവിദ്യകളും പരിഹാരങ്ങളും പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന ‘ദുബൈ വുഡ്ഷോ 2026’ ജൂൺ 22 മുതൽ 24 വരെ ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മെഗാ മേളയിൽ 60ലധികം രാജ്യങ്ങളിൽ നിന്നുള്ള 12,000-ത്തിലധികം വ്യവസായ വിദഗ്ധരും എക്സിബിറ്റർമാരും ഒത്തുചേരും. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വുഡ് ഷോ, മര വ്യവസായ രംഗത്തെ ആഗോള ഹബ്ബെന്ന ദുബൈയുടെ പദവി കൂടുതൽ ശക്തമാക്കും.
സാങ്കേതിക പുരോഗതിക്കൊപ്പം എഞ്ചിനീയേർഡ് വുഡ് ഉൽപന്നങ്ങൾ, ഭാരം കുറഞ്ഞ പാനലുകൾ, നൂതന സർഫേസ് ഫിനിഷുകൾ തുടങ്ങിയ പരിസ്ഥിതി സൗഹൃദ മെറ്റീരിയലുകളും നിർമാതാക്കൾ വുഡ്ഷോയിൽ അവതരിപ്പിക്കുന്നുണ്ട്. യൂറോപ്പ്, ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ പ്രമുഖ ആഗോള വിപണികളിൽ നിന്നുള്ള കമ്പനികൾ ഷോയിൽ പങ്കെടുക്കുന്നുണ്ട്. മരപ്പണി വ്യവസായത്തിൽ സാങ്കേതികവിദ്യയും നവീന ഉപകരണങ്ങളും വളർച്ചയുടെ അനിവാര്യ ചാലകശക്തികളാണെന്ന് ദുബൈ വുഡ്ഷോ എക്സിബിഷൻ ഡയറക്ടർ വലീദ് ഫർഗൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.