ലൂപ് സി.ഇ.ഇ സംബന്ധിച്ച് അധികൃതർ വാർത്ത
സമ്മേളനത്തിൽ വിശദീകരിക്കുന്നു
അബൂദബി: യൂറോപ്പിൽനിന്നുള്ള സഞ്ചാരികളെ എമിറേറ്റിലേക്ക് ആകർഷിക്കുന്നതിനായി അബൂദബി സാംസ്കാരിക ടൂറിസം വകുപ്പ് മിറലുമായി സഹകരിച്ച് ആഡംബര യാത്രാ മേളയായ ലൂപ് സി.ഇ.ഇക്ക് ആതിഥ്യം വഹിക്കുന്നു. പശ്ചിമേഷ്യയിൽ ആദ്യമായാണ് ലൂപ് സി.ഇ.ഇ സംഘടിപ്പിക്കുന്നത്.
2024 സെപ്റ്റംബർ 15 മുതൽ 17 വരെ തീയതികളിൽ അബൂദബിയിലെ സഅദിയാത്ത് റോട്ടാന റിസോർട്ടിലും അൽ ധഫ്രയിലെ അനന്താര ഖസർ അൽ സറബിൽ സെപ്റ്റംബർ 18,19 തീയതികളിലും ലൂപ് ബിയോണ്ട് ബോർഡേഴ്സ് എന്ന പേരിൽ പരിപാടി സംഘടിപ്പിക്കപ്പെടും. എമിറേറ്റിലെ ഹോസ്പിറ്റാലിറ്റി രംഗത്തെ ബ്രാൻഡുകൾക്ക് തങ്ങളുടെ ഉൽപന്നങ്ങളും മറ്റും പരിചയപ്പെടുത്താനും യൂറോപ്പിൽനിന്നുള്ള ട്രാവൽ പങ്കാളികളുമായും ഏജന്റുകളുമായും സംവദിക്കാനും മേള വേദിയൊരുക്കും.
അഞ്ചുദിവസം നീളുന്ന പരിപാടിയിൽ നൂറിലേറെ മുൻനിര ടൂർ ഓപറേറ്റർമാർ അടക്കമുള്ളവർ സംബന്ധിക്കും. അബൂദബി സാംസ്കാരിക ടൂറിസം വകുപ്പിലെ ഇന്റർനാഷനൽ ഓപറേഷൻസ് ഡയറക്ടർ അബ്ദുല്ല യൂസുഫ്, മിറാലിലെ ഗ്രൂപ് കമ്യൂണിക്കേഷൻസ് ആൻഡ് ഡെസ്റ്റിനേഷൻ മാർക്കറ്റിങ് എക്സിക്യൂട്ടിവ് ഡയറക്ടർ തഗ്രീദ് അൽസഈദ് എന്നിവർ ലൂപ് സി.ഇ.ഇ പരിപാടിക്ക് വേദിയൊരുക്കുന്നതിൽ സന്തോഷവും പ്രത്യാശയും പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.