ലുലു എക്സ്​ചേഞ്ചിൽ ദുബൈ മുനിസിപ്പാലിറ്റിയുടെ വിവിധ സേവന ഫീസുകൾ അടക്കാനുള്ള സൗകര്യം ഏർപ്പെടുത്തുന്നത്​ സംബന്ധിച്ച കരാറിൽ ദുബൈ മുനിസിപ്പാലിറ്റി കോർപറേറ്റ്​ സപോർട്ട്​ സെക്ടർ ആക്ടിങ്​ സി.ഇ.ഒ സയ്യിദ്​ ഇസ്മായിൽ അൽ ഹാശിമിയും ലുലു എക്സ്​ചേഞ്ച്​

യു.എ.ഇ സി.ഇ.ഒ തമ്പി സുദർശനനും​ ഒപ്പുവെക്കുന്നു

ദുബൈ മുനിസിപ്പാലിറ്റി സേവന ഫീസ്​ ലുലു എക്സ്​ചേഞ്ച്​ വഴി അടക്കാം

ദുബൈ: ദുബൈ മുനിസിപ്പാലിറ്റിയുടെ വിവിധ സേവനങ്ങൾക്കുള്ള ഫീസുകൾ പിഴകളും ഇനി ലുലു എക്സ്​ചേഞ്ച്​ വഴി അടക്കാം. ഇതു സംബന്ധിച്ച കരാറിൽ ദുബൈ മുനിസിപ്പാലിറ്റിയും ലുലു ഇന്‍റർനാഷനൽ എക്സ്​ചേഞ്ചും ഒപ്പുവെച്ചു. യു.എ.ഇയിലുടനീളമുള്ള ലുലു എക്സ്​ചേഞ്ചിന്‍റെ ശാഖകൾ വഴി ഉപഭോക്​താക്കൾക്ക്​ കൂടുതൽ സൗകര്യപ്രദമായ പേയ്​മെന്‍റുകൾ നടത്തുന്നതിനാണ്​ ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്​. വ്യക്​തികൾക്കും കമ്പനികൾക്കും ലുലു എക്സ്​ചേഞ്ചിന്‍റെ ശാഖകൾ സന്ദർശിച്ച്​ മുനിസിപ്പാലിറ്റി സേവന ഫീസും പിഴകളും പണമായോ ചെക്ക്​ വഴിയോ അടക്കാൻ സാധിക്കും.

ദുബൈ മുനിസിപ്പാലിറ്റി കോർപ്പറേറ്റ്​ സപോർട്ട്​ സെക്ടർ ആക്ടിങ്​ സി.ഇ.ഒ സയ്യിദ്​ ഇസ്മായിൽ അൽ ഹാശിമിയും ലുലു എക്സ്​ചേഞ്ച്​ യു.എ.ഇ സി.ഇ.ഒ തമ്പി സുദർശനനുമാണ്​ കരാറിൽ ഒപ്പുവെച്ചത്​.

Tags:    
News Summary - Dubai Municipality service fees can be paid through Lulu Exchange

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.