ലുലുവിന്റെ വാല്യൂ ഷോപ്പിങ് കേന്ദ്രമായ ലോട്ടിന്റെ രണ്ടാമത്തെ സ്റ്റോർ ഷാർജയിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: മികച്ച ഗുണമേന്മയുള്ള ഉൽപന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ലുലുവിന്റെ വാല്യൂ ഷോപ്പിങ് കേന്ദ്രമായ ലോട്ടിന്റെ യു.എ.ഇയിലെ ആറാമത്തെ സ്റ്റോർ ഷാർജയിൽ തുറന്നു. അൽ വഹ്ദ ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഒന്നാം നിലയിലാണ് പുതിയ ലോട്ട് സ്റ്റോർ. 47,000 സ്ക്വയർ ഫീറ്റിലുള്ള പുതിയ സ്റ്റോർ, ജി.സി.സിയിലെ ലുലുവിന്റെ ഏറ്റവും വലിയ ലോട്ട് കൂടിയാണ്. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി ഷാർജ അൽ വഹ്ദ ലോട്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു. കുറഞ്ഞ നിരക്കിൽ മികച്ച ഉൽപന്നങ്ങൾ ഉപഭോക്താൾക്ക് ഉറപ്പാക്കുകയാണ് ലോട്ട് എന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു. ഈ വർഷം ജി.സി.സിയിൽ അമ്പതിലേറെ ലോട്ട് സ്റ്റോറുകൾ തുറക്കും.
റീട്ടെയ്ൽ മേഖല മാറ്റത്തിന്റെ പാതയിലാണെന്നും വാല്യൂകൺസ്പ്റ്റ് സ്റ്റോറുകൾ കൂടുതൽ വിപുലമാക്കുമെന്നും യൂസുഫലി കൂട്ടിച്ചേർത്തു. 19 ദിർഹമിൽ താഴെ വിലയിലാണ് നിരവധി ഉൽപന്നങ്ങൾ ലോട്ടിൽ ലഭ്യമാക്കിയിരിക്കുന്നത്. സ്റ്റേഷനറി, വീട്ടുപകരണങ്ങൾ, ഫാഷൻ, തുണിത്തരങ്ങൾ, ജ്വല്ലറി അക്സസറീസ്, ടോയ്സ്, ട്രാവൽ അക്സസറീസ് തുടങ്ങി വിപുലമായ ഉൽപന്നങ്ങളുടെ ശേഖരമാണ് ലോട്ടിലുള്ളത്. ജി.സി.സിയിലെ 14ാമത്തെ സ്റ്റോറാണ് ഷാർജ അൽ വഹ്ദയിലേത്.ലുലു സി.ഇ.ഒ സെയ്ഫി രൂപാവാല, ലുലു ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ സലിം എം.എ, ലുലു ഇൻറർനാഷനൽ ഹോൾഡിങ്സ് ഡയറക്ടർ ആനന്ദ് എ.വി, ബയിങ് ഡയറക്ടർ മുജീബ് റഹ്മാൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.