ഷാർജ: റീെട്ടയിൽ രംഗത്തെ പ്രബലരായ ലുലുഗ്രൂപ്പിെൻറ 139ാമത് ഹൈപ്പർ മാർക്കറ്റ് ഷാർജ ബുഹൈറയിൽ തുറന്നു. ഷാർജ ഗവർമെൻറ് റിലേഷൻസ് ഡിപ്പാർട്ട്മെൻറ് ചെയർമാനും എക്സിക്യൂട്ടിവ് കൗൺസിൽ അംഗവുമായ ശൈഖ് ഫാഹിം ബിൻ സുൽതാൻ അൽ ഖാസിമിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ യൂസുഫലി എം.എ, സി.ഇ.ഒ സൈഫീ രൂപാവാല, എക്സി.ഡയറക്ടർ അഷ്റഫ് അലി എം.എ, ഡയറക്ടർ സലിം എം.എ, ഉദ്യോഗസ്ഥർ, വ്യാപാര പ്രമുഖർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഉദ്ഘാടന ശേഷം വിശിഷ്ടാതിഥികൾ യൂസുഫലിയോടൊന്നിച്ച് ഹൈപ്പർ മാർക്കിറ്റിലെ വിവിധ വിഭാഗങ്ങൾ സന്ദർശിച്ചു. ലോക നിലവാരത്തിലെ ഷോപ്പിങ് അനുഭവം ഒാരോ പ്രദേശങ്ങളിലും സാധ്യമാക്കാൻ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതൽ ഹൈപ്പർ മാർക്കറ്റുകൾ തുറക്കുന്നതെന്ന് യൂസുഫലി പറഞ്ഞു. അമേരിക്ക, ബ്രിട്ടൻ, ആഫ്രിക്ക, ഫാർ ഇൗസ്റ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിലുൾപ്പെടെ ലോകത്തിെൻറ പല ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന 37 േസാഴ്സിങ് ഒാഫീസുകളിലൂടെ ഏറ്റവും മികച്ച ഉൽപന്നങ്ങൾ ശേഖരിച്ച് ഇൗ രാജ്യത്തെ താമസക്കാരുടെ വൈവിധ്യമാർന്ന താൽപര്യങ്ങൾക്കനുസരിച്ച് വിതരണം ചെയ്യാൻ കഴിയുന്നു.
ഷാർജയിലെ അഞ്ചാമത് ഷോപ്പിങ് കേന്ദ്രം കൂടി തുറന്നതോടെ എമിറേറ്റിലെ എല്ലാ മേഖലയിൽ നിന്നുള്ളവർക്കും ലുലുവിെൻറ ലോകനിലവാരമുള്ള സേവനം തൊട്ടരികിൽ ലഭിക്കും. ഒരു ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള ബുറൈഹയിലെ പുതിയ ഹൈപ്പർമാർക്കറ്റിെൻറ താഴെ നിലയിൽ ഗ്രോസറി, സൂപ്പർ മാർക്കറ്റ് വിഭാഗങ്ങളും ഒന്നാം നിലയിൽ ഫാഷൻ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ്, െഎ.ടി, കളിപ്പാടം, പാദരക്ഷ തുടങ്ങിയവയുടെ വിഭാഗവും പ്രവർത്തിക്കും.
പ്രത്യേക തരം ഭക്ഷണ ശീലങ്ങൾ പുലർത്തുന്നവർക്കായി ലോകത്തിെൻറ പല ഭാഗങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ഒാർഗാനിക് ഭക്ഷണങ്ങളും ഗ്ലുട്ടൺ ഫ്രീ, ഡയറി ഫ്രീ, ഷുഗർഫ്രീ, വീറ്റ് ഫ്രീ, ഫാറ്റ് ഫ്രീ, എഗ്ഗ് ഫ്രീ, ജി.എം. ഫ്രീ എന്നിങ്ങനെ വൈവിധ്യമാർന്ന ആരോഗ്യ ഭക്ഷണ ശേഖരവും ബുറൈഹ ലുലു വിെൻറ സവിശേഷതയാണ്. ആലുക്കാസ് ജ്വല്ലറി,ലുലു എക്്സ്ചേഞ്ച്, ജവാഹറ ജ്വല്ലറി, മലബാർ ഗോൾഡ്, ലുലു ഫാർമസി തുടങ്ങിയ ബ്രാൻറുകളുടെ ഷോറൂമും ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.