???? ???????? ???? ????????????????? ????? ?????????? ??? ????? ??? ???????? ?? ?????? ????????? ??????????. ???? ????????? ??????? ??????? ??.? , ??.?.? ???? ??????, ??????. ???????? ???????? ??? ??.?, ???????? ???? ??.? ?????????? ?????

ലുലു ഗ്രൂപ്പ്​  അടുത്ത വർഷം 5000 മലയാളികൾക്ക്​  ജോലി നൽകും 2018ൽ  24 ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കും 

ഷാർജ: ലുലു ഗ്രൂപ്പ്​ വ്യാപക വികസന പദ്ധതികൾക്കൊരുങ്ങുന്നു. 2018ൽ 24 ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുമെന്നും 5000 മലയാളികൾക്ക്​ തൊഴിലവസരം ഒരുക്കുമെന്നും ലുലു ഗ്രൂപ്പ്​ ചെയർമാൻ യൂസുഫലി എം.എ അറിയിച്ചു. ലുലു ഗ്രൂപ്പി​​െൻറ 140ാമത്തേതും ഷാർജയി​െല ഏറ്റവും വലിപ്പമേറിയതുമായ ഹൈപ്പർമാർക്കറ്റ്​ ഷാർജ ഹസാനയിൽ തുറന്ന ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഷാർജ ഉപ ഭരണാധികാരിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ​ഉപാധ്യക്ഷനുമായ ശൈഖ്​ അബ്​ദുല്ലാ ബിൻ സാലിം ബിൻ സുൽത്താൻ ആൽ ഖാസിമി ഉദ്​ഘാടനം നിർവഹിച്ചു. സി.ഇ.ഒ സൈഫീ രൂപവാല, എക്​സി. ഡയറക്​ടർ അഷ്​റഫ്​ അലി എം.എ, ഡയറക്​ടർ സലിം എം.എ തുടങ്ങിയവരും മറ്റു വിശിഷ്​ടാതിഥികളും സംബന്ധിച്ചു. ഉദ്​ഘാടന ശേഷം ശൈഖ്​ അബ്​ദുല്ലാ ബിൻ സാലിം ബിൻ സുൽത്താനും വിശിഷ്​ട വ്യക്​തികളും യൂസുഫലിക്കൊപ്പം ഹൈപ്പർമാർക്കറ്റി​​െൻറ വിവിധ വിഭാഗങ്ങൾ സന്ദർശിച്ചു. ഗൾഫിലെ സമ്പദ്​വ്യവസ്​ഥ പുത്തൻ ഉണർവിലാണെന്നും വൻ മുതൽമുടക്കുള്ള വിവിധ പദ്ധതികൾ നടപ്പിലായി വരികയാണെന്നും യൂസുഫലി പറഞ്ഞു. ​െഎ.ടി, ടൂറിസം അനുബന്ധ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങളുണ്ടാവും. 

ഷാർജയിലെ ലുലുവ​ി​​െൻറ ആറാമത്തെ ഹൈപ്പർമാർക്കറ്റാണ്​ ഇന്നലെ ഹസ്​നയിൽ തുറന്നത്​. ഏഴ്​ ഹൈപ്പർമാർക്കറ്റുകൾ കൂടി ഷാർജയിൽ ആരംഭിക്കും.  നവംബർ20ന്​  ബുഹൈറയിലും ലുലു ഹൈപ്പർമാർക്കറ്റ്​ തുറന്നിരുന്നു. 160,000 ചതുരശ്ര അടിയിൽ ഖാലിദ്​ ബിൻ മുഹമ്മദ്​ സ്​റ്റേഡിയത്തിനടുത്തായി അൽശാബ്​ വില്ലേജിൽ തുറന്ന ഹൈപ്പർമാർക്കറ്റ്​ ഹസാനയുടെയും പരിസരദേശങ്ങളിലുമുള്ളവർക്ക്​ ഏറെ സൗകര്യപ്രദമാവും.  ഗ്രോസറി, സൂപ്പർ മാർക്കറ്റ്​ എന്നിവയാണ്​ താഴത്തെ നിലയിൽ. ഒന്നാം നിലയിൽ ഫാഷൻ, പാദരക്ഷ, ഇലക്​ട്രോണിക്​, ​െഎ.ടി, ഗൃഹോപകരണങ്ങ വിഭാഗങ്ങൾ പ്രവർത്തിക്കും.  

Tags:    
News Summary - lulu hypermarket-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.